തിരൂര്‍: കേരളത്തിന്‍െറ തനത് കാര്‍ഷിക പൈതൃകം സംരക്ഷിക്കാന്‍ സമൂഹം പ്രതിബദ്ധത പുലര്‍ത്തണമെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍. തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് നഗരസഭയും നാട്ടുകാരും ചേര്‍ന്നൊരുക്കിയ വിഷുവാണിഭത്തിന്‍െറ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെട്ടത്ത് രാജാവിന്‍െറ സഹോദരിയുടെ വംശപരമ്പരയില്‍പ്പെട്ട മനോജ് വര്‍മ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ നാജിറ അഷ്റഫ്, കൗണ്‍സിലര്‍മാരായ കെ. ബാവ, ഗീതപള്ളിയേരി, പി.കെ.കെ. തങ്ങള്‍, സംഘാടകരായ ബാസി തിരൂര്‍, മണമ്മല്‍ ഉദയേഷ്, തിരൂര്‍ ദിനേശ് എന്നിവര്‍ സംസാരിച്ചു. ജൈവ പച്ചക്കറി ഉല്‍പന്നങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയുള്ള വിഭവങ്ങളോടെയാണ് വിഷുവാണിഭത്തിന് തുടക്കം കുറിച്ചത്. വെടിക്കെട്ട് ദുരന്തത്തെ തുടര്‍ന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്താനിരുന്ന ഘോഷയാത്ര ഉപേക്ഷിച്ചു. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തുവരെയാണ് വിഷുവാണിഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.