തടയാനാകുന്നില്ല, മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണലിലെ കൈക്കൂലി വാഴ്ച

മഞ്ചേരി: ഇടയ്ക്കിടെ വിജിലന്‍സ് ഉദ്യോഗസ്ഥരത്തെിയിട്ടും മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസിലെ കൈക്കൂലി വാഴ്ച തടയാനാകുന്നില്ല. മഞ്ചേരി നറുകര വില്ളേജില്‍ റീസര്‍വേ നടത്തിയതില്‍ വന്ന അപാകതകളുടെ മറവില്‍ വില്ളേജ് ഓഫിസറും സര്‍വേ വിഭാഗം ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങളടക്കം പുറത്തുവന്നപ്പോഴാണ് ലാന്‍ഡ് ട്രൈബ്യൂണലിലെ പണമിടപാട് ചര്‍ച്ചയായത്. ബ്ളോക് തലത്തില്‍ വരെ ലാന്‍റ് ട്രൈബ്യൂണലുകളുണ്ടായിരുന്നത് പിന്നീട് ചുരുക്കിയാണ് ജില്ലയില്‍ മഞ്ചേരിയിലും തിരൂരിലുമാക്കിയത്. നാല് താലൂക്കുകളിലെ ലക്ഷക്കണക്കിന് ഭൂവുടമകളുടെ പട്ടയമടക്കം ഭൂരേഖകള്‍ സൂക്ഷിക്കുന്നയിടമാണ് മഞ്ചേരി ഓഫിസ്. ഇവിടെ പയറ്റിത്തെളിഞ്ഞവര്‍ പിന്നീട് ജില്ലാ ഭരണകൂടം വരെയത്തെി ‘പഴയപണി’ തുടര്‍ന്നപ്പോള്‍ വിജിലന്‍സ് കേസില്‍ വരെ കുടുങ്ങിയിരുന്നു. പട്ടയം നഷ്ടപ്പെട്ടതിനാലും മറ്റും പകര്‍പ്പെടുക്കുന്നവരെയാണ് ഇടനിലക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. പട്ടയകോപ്പിക്ക് സമീപിക്കുന്നവര്‍ ഏറെയും ഏജന്‍റുമാരാണ്. ദിവസം 20-25 കോപ്പി വരെ തെരഞ്ഞ് എടുത്തുനല്‍കും. ശരാശരി 500 രൂപവരെ ഏജന്‍റുമാര്‍ കോപ്പി ഒന്നിന് നല്‍കണമത്രേ. കക്ഷികളില്‍ നിന്ന് തുക വാങ്ങുക ഏജന്‍റുമാരാകും. നേരിട്ടത്തെി കോപ്പിക്ക് അപേക്ഷിച്ചാല്‍ പലതവണ കയറിയിറങ്ങണം. മാത്രമല്ല, ഏജന്‍റുമാര്‍ നല്‍കുന്നതിലേറെ തുക നല്‍കേണ്ടിയും വന്നേക്കാം. ഒരു രൂപ കൈക്കൂലി നല്‍കാതെ ഇവിടെ നിന്ന് പട്ടയത്തിന്‍െറ കോപ്പി ലഭിക്കുക അസാധ്യം. പല തവണ ഓഫിസ് മാറിയതിനാലും ഭൂരേഖകള്‍ ഒരുമിച്ച് കൂട്ടിയിട്ടതിനാലും തെരഞ്ഞെടുക്കാന്‍ പ്രയാസമാണെന്നും പിന്നീട് വരണമെന്നുമാണ് പട്ടയത്തിന്‍െറ കോപ്പി തേടിയാല്‍ ലഭിക്കുന്ന മറുപടി. പിന്നീടത്തെിയാല്‍ പട്ടയം മലപ്പുറത്താണെന്ന് അറിഞ്ഞെന്നും അവിടെ പോയി തിരയേണ്ടതുണ്ടെന്നുമാണ് അറിയിക്കുക. ഇത്ര കാലമായിട്ടും ലാന്‍ഡ് ട്രൈബ്യൂണലിലെ പട്ടയരേഖകള്‍ വ്യവസ്ഥാപിതമായി വെക്കാനും തെരഞ്ഞെടുത്ത് നല്‍കാനും പറ്റുന്ന സ്ഥിതിയിലാക്കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.