മഞ്ചേരി: ഏറനാട് താലൂക്കിലെ എടവണ്ണ വില്ളേജ് പരിധിയില്‍ നടന്ന കുന്നിടിക്കലും നിലം നികത്തലും സംബന്ധിച്ച് താലൂക്ക് ഓഫിസില്‍ ലഭിച്ചത് രണ്ട് ഡസനോളം റിപ്പോര്‍ട്ടുകള്‍. ഒന്നര മാസത്തിനിടയിലാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. റവന്യൂ ഉദ്യോഗസ്ഥരെയും മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തെയും നോക്കുകുത്തികളാക്കിയാണ് മണ്ണുമാഫിയ വിലസുന്നത്. ജില്ലയില്‍ മാത്രമല്ല, സംസ്ഥാനാടിസ്ഥാനത്തില്‍തന്നെ മറ്റൊരു വില്ളേജിലും ചുരുങ്ങിയ കാലത്തിനിടെ ഇത്രയേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാകില്ളെന്നും തടയാന്‍ സാധിക്കുന്നില്ളെന്നുമാണ് റവന്യൂ വകുപ്പില്‍ താഴത്തേട്ടിലുള്ള ജീവനക്കാര്‍ പറയുന്നത്. ജില്ലാ കലക്ടറുടെയും സബ് കലക്ടറുടെയും നേതൃത്വത്തിലുള്ള പരിശോധകസംഘവും റവന്യൂ സ്ക്വാഡും നിലവിലുണ്ടായിട്ടും എടവണ്ണ വില്ളേജ് ഓഫിസര്‍ ഡെലികുമാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളൊന്നിലും നടപടിയുണ്ടായില്ല. ജില്ലാ ഭരണകൂടമോ തഹസില്‍ദാറോ ആണ് ഇടപെടേണ്ടത്. നികത്തിയ വയലിന്‍െറയും നിരത്തിയ കുന്നിന്‍െറയും ഫോട്ടോകള്‍ വെച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 30നാണ് ഏറ്റവുമൊടുവില്‍ കുന്നിടിക്കാനുള്ള ജെ.സി.ബി പിടികൂടിയത്. ഇതിന്‍െറ തലേന്ന് രണ്ട് വാഹനങ്ങള്‍ പിടികൂടി. കുന്നിടിച്ച് നിലം നികത്തുന്നതായി മാര്‍ച്ച് 23ന് ഒന്നും 24ന് രണ്ടും റിപ്പോര്‍ട്ടുകള്‍ വില്ളേജ് ഓഫിസര്‍ ഏറനാട് തഹസില്‍ദാര്‍ക്ക് നല്‍കി. മാര്‍ച്ച് 21നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈകോടതി ഉത്തരവ് പ്രകാരമാണെന്ന് പറഞ്ഞാണ് കുന്നിടിക്കുന്നതെന്നാണ് മാര്‍ച്ച് 21ലെ തന്നെ മറ്റൊരു റിപ്പോര്‍ട്ട്. ഇതിന് തൊട്ടുമുമ്പ് മാര്‍ച്ച് 19നാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാര്‍ച്ച് പത്തിന് വില്ളേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് ജലസേചനത്തിന് ഉപയോഗിക്കുന്ന തോട് മണ്ണിട്ട് നികത്തുന്നെന്നായിരുന്നു. മാര്‍ച്ച് നാലിന് രണ്ടിടത്ത് കുന്നിടിച്ച് നിലംനികത്തുന്നതായി റിപ്പോര്‍ട്ട് നല്‍കി. ഫെബ്രുവരി 18ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഒന്ന് അനധികൃതമായി കുന്നിടിക്കുന്നതിനെക്കുറിച്ചും രണ്ടെണ്ണം വയല്‍ നികത്തുന്നതിനെക്കുറിച്ചുമായിരുന്നു. ഫെബ്രുവരി 12ന് തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് കൃഷിയോഗ്യമായ വയല്‍ മണ്ണിട്ട് മൂടുന്നെന്നാണ്. ഫെബ്രുവരി 11ന് തഹസില്‍ദാര്‍ക്ക് ലഭിച്ച മറ്റൊരു റിപ്പോര്‍ട്ട് അനധികൃതമായി കുന്നിടിക്കുന്നതിനെക്കുറിച്ചാണ്. കുന്നിടിക്കല്‍ തടയേണ്ടത് മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥരാണ്. ഏഴ് താലൂക്കുകള്‍ക്കായി മഞ്ചേരിയില്‍ മാത്രമാണ് മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.