നറുകരയിലെ കൈക്കൂലി വിവാദം: ഉദ്യോഗസ്ഥന്‍ ജോലിക്കത്തെിയതറിഞ്ഞ് താലൂക്ക് ഓഫിസില്‍ ഉപരോധം

മഞ്ചേരി: നറുകര വില്ളേജ് ഓഫിസില്‍ റീസര്‍വേ അപാകതകള്‍ പരിഹരിച്ച് നല്‍കാമെന്ന് പറഞ്ഞ് ഭൂവുടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണം നേരിടുന്ന സര്‍വേ വിഭാഗം ജീവനക്കാരന്‍ ജയകുമാറിനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ആരോപണവിധേയരായ ജീവനക്കാരെ മാറ്റി നിര്‍ത്തുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ളെന്ന് കാണിച്ചാണ് പ്രതിഷേധക്കാരത്തെിയത്. നറുകരയിലെ സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എ.പി. അബ്ബാസ്, ഏറനാട് സര്‍വേ വിഭാഗത്തിലെ ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. എ.പി. അബ്ബാസ് ബുധനാഴ്ച വില്ളേജ് ഓഫിസില്‍ എത്തിയില്ല. അതേസമയം, ജയകുമാര്‍ സര്‍വേ വിഭാഗത്തിലെ കോല്‍ക്കാര്‍ക്ക് നല്‍കാനാണ് പണം നല്‍കിയതെന്നും പറയുന്നു. ഉപരോധസമരം നടക്കുന്നതിനിടെ ജയകുമാര്‍ ഓഫിസില്‍നിന്ന് പോയി. പിന്നീട് തഹസില്‍ദാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. അതിനിടെ, ആരോപണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ എം.സി. മോഹന്‍ദാസിന് റിപ്പോര്‍ട്ട് നല്‍കി. അദ്ദേഹമാണ് നടപടി സ്വീകരിക്കുക. ഉപരോധത്തിന് അബ്ദുല്ലത്തീഫ് വല്ലാഞ്ചിറ, ഹംസ പള്ളിയാലി, കെ. ഫൈസല്‍, സൈനുല്‍ ആബിദ്, ഫൈസല്‍ മംഗലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. അതിനിടെ നറുകരയില്‍ റവന്യൂ ജീവനക്കാര്‍ക്കും ഭൂവുടമകള്‍ക്കും ഇടയില്‍ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും പരാതികളുയര്‍ന്നു. ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇത് ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ മാര്‍ച്ച് മഞ്ചേരി: ഭൂരേഖകള്‍ സംബന്ധിച്ച് അപാകതകള്‍ തീര്‍ക്കാനെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നറുകര വില്ളേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നറുകര സ്പെഷല്‍ വില്ളേജ് ഓഫിസര്‍ എ.പി. അബ്ബാസ്, ഏറനാട് താലൂക്ക് സര്‍വേ വിഭാഗം ഉദ്യോഗസ്ഥന്‍ ജയകുമാര്‍ എന്നിവരെ സര്‍വിസില്‍നിന്ന് നീക്കണമെന്നും വകുപ്പുതല നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. മാര്‍ച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം അസൈന്‍ കാരാട് ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷത്തിലേറെയായി വില്ളേജ് പരിധിയില്‍ കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ചെയ്തുവെച്ച അപാകതകള്‍ പരിഹരിക്കാന്‍ ചില രാഷ്ട്രീയക്കാരുടെകൂടി ഒത്താശയോടെ പണം പിരിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഒരുവര്‍ഷമായിട്ടും ഇടപെടാത്തവരാണ് ജനപ്രതിനിധിയെന്നും കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് പ്രസിഡന്‍റ് കെ.സി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി.കെ. മുബഷിര്‍, കെ.പി. രാവുണ്ണി, എ.പി. ഷമീര്‍, ആഷിഖ്, സജിത് സോമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.