മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ സബ് ട്രഷറികള്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്തെ ജില്ലാ ട്രഷറി പരാധീനതകളില്‍ ഞെരുങ്ങുന്നു. ജില്ലാ ട്രഷറിയുടെ ജോലിഭാരം കുറക്കാന്‍ റൂറല്‍ ജില്ലാ ട്രഷറി ആരംഭിക്കുമെന്ന വകുപ്പു മന്ത്രിയുടെ വാഗ്ദാനവും പാഴ്വാക്കായി. മലപ്പുറം ജില്ലയിലുള്ളതിന്‍െറ പകുതി സബ്ട്രഷറികള്‍ മാത്രമുള്ള ജില്ലകളില്‍പോലും റൂറല്‍ ജില്ലാ ട്രഷറികള്‍ പ്രവര്‍ത്തിക്കുമ്പോഴാണിത്. ജില്ലയില്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍, വളാഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, മക്കരപറമ്പ്, ചങ്ങരംകുളം, കരുവാരകുണ്ട്, വണ്ടൂര്‍, പുലാമന്തോള്‍, കോട്ടക്കല്‍, എടവണ്ണ, എടക്കര, വേങ്ങര എന്നിവിടങ്ങളിലാണ് സബ്ട്രഷറികളുള്ളത്. ജില്ലാ സ്റ്റാമ്പ് ഡിപ്പോ മഞ്ചേരിയിലും ജില്ലാ ട്രഷറി മലപ്പുറത്തും പ്രവര്‍ത്തിക്കുന്നു. മലപ്പുറത്തെ കൂടാതെ കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് റൂറല്‍ ട്രഷറികള്‍ ഇല്ലാത്തത്. ഇടുക്കിയില്‍ 11ഉം പത്തനംതിട്ടയില്‍ 10ഉം വയനാട്ടില്‍ ഏഴും കാസര്‍കോട്ട് ഒമ്പതും സബ്ട്രഷറികളാണുള്ളത്. ജില്ലാ ട്രഷറി കൂടാതെ മലപ്പുറത്തുള്ളവയാകട്ടെ 19 എണ്ണവും. കോഴിക്കോട് താമരശ്ശേരിയിലെ റൂറല്‍ ജില്ലാ ട്രഷറിക്ക് കീഴിലും പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ജില്ലാ റൂറല്‍ ട്രഷറിക്ക് കീഴിലും ഏഴുവീതം സബ്ട്രഷറികള്‍ മാത്രമാണുള്ളത്. രണ്ട് റൂറല്‍ ജില്ലാ ട്രഷറിക്കുവേണ്ട അനുകൂല സാഹചര്യമെല്ലാം ഉണ്ടായിട്ടും മലപ്പുറത്ത് ഒന്നുപോലും അനുവദിക്കാത്തത് സര്‍ക്കാറിന്‍െറ അനാസ്ഥ മൂലമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. 2012 മാര്‍ച്ച് 30ന് കോട്ടക്കല്‍ സബ്ട്രഷറി ഉദ്ഘാടനത്തിനിടെയാണ് ധനകാര്യമന്ത്രി കെ.എം. മാണി കോട്ടക്കല്‍ സബ്ട്രഷറി ആറുമാസത്തിനകം റൂറല്‍ ജില്ലാ ട്രഷറിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, മന്ത്രിയുടെ വാക്ക് പാഴായി. ജീവനക്കാരുടെ സംഘടനകള്‍ നിവേദനങ്ങളുമായി മന്ത്രിയെയടക്കം കണ്ടെങ്കിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. മിക്ക ജില്ലകളിലും പെന്‍ഷന്‍കാരുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ പെന്‍ഷന്‍ പേയ്മെന്‍റ് സബ്ട്രഷറികളും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ജില്ലാ ട്രഷറികളോട് ചേര്‍ന്ന് സബ് ട്രഷറികളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍, മലപ്പുറത്ത് ഇവ രണ്ടുമില്ല. ബാങ്കിങ് ട്രഷറികളില്‍ മൂന്നു മാസത്തിലൊരിക്കലും നോണ്‍ ബാങ്കിങ് ട്രഷറികളില്‍ ഓരോ മാസവും സന്ദര്‍ശനം നടത്തേണ്ടതുണ്ട്. കൂടാതെ എല്ലാ സബ് ട്രഷറികളിലും ജില്ലാ ട്രഷറി ഓഫിസര്‍ വാര്‍ഷിക പരിശോധനയും നടത്തണം. സബ്ട്രഷറികളുടെ എണ്ണം കൂടുതലായതിനാല്‍ ഇത് പലപ്പോഴും ഫലപ്രദമായി നടത്താനാവാറില്ല. മന്ത്രിയുടെ റൂറല്‍ ജില്ലാ ട്രഷറി വാഗ്ദാനത്തിന് ശേഷം വേങ്ങരയിലാണ് അവസാനമായി സബ്ട്രഷറി നിലവില്‍വന്നത്; കഴിഞ്ഞ വര്‍ഷം. വൈകാതെ താനൂരിലും സബ് ട്രഷറി കൊണ്ടുവരാനുള്ള ആലോചന തകൃതിയായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.