സ്ത്രീയുടെ അസ്ഥികൂടം കണ്ടത്തെിയ സംഭവത്തില്‍ ദുരൂഹതയെന്ന്

കൊണ്ടോട്ടി: സ്ത്രീയുടെ അസ്ഥികൂടം കണ്ടത്തെിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍. പ്രദേശത്ത് മദ്യക്കുപ്പികളും മറ്റും കണ്ടത്തെിയതാണ് ജനത്തിന് സംശയമുളവാക്കിയത്. അരീക്കോട് സ്കൂള്‍പടിക്കടുത്ത് മുണ്ടംപറമ്പ് തച്ചന്‍കോട്ടില്‍ ഇ.കെ. അബ്ദുല്‍ കരീമിന്‍െറ ഭാര്യ റുഖിയയുടെ (50) അസ്ഥികൂടമാണ് ചൊവ്വാഴ്ച നെടിയിരുപ്പ് കോളനി റോഡില്‍ പനക്കപ്പറമ്പിനടുത്ത വിജനമായ സ്ഥലത്ത് കണ്ടത്തെിയത്. രാവിലെ ആടിനെ മേക്കാനത്തെിയ ആളാണ് അസ്ഥികൂടം പലഭാഗങ്ങളിലായി ചിതറിയ നിലയില്‍ കണ്ടത്. പ്രദേശത്ത് അടുത്ത ദിവസങ്ങളില്‍ വരെ ഒഴിവാക്കിയ മദ്യ കുപ്പികളുണ്ട്. ഒരു മൃതശരീരം ഇത്രയും ദിവസം ഇവിടെ കിടന്നിട്ടും ഇവിടെ നിന്ന് മദ്യം കഴിക്കുന്നവര്‍ കണ്ടില്ളെന്നത് വിശ്വസിക്കാനാവില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊണ്ടോട്ടി സി.ഐ പി.കെ. സന്തോഷിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. അന്വേഷണത്തിനിടയിലാണ് അരീക്കോട് സ്റ്റേഷനില്‍ കഴിഞ്ഞ ജനുവരി 29 മുതല്‍ റുഖിയയെ കാണാനില്ളെന്ന പരാതിയുള്ളതായി അറിഞ്ഞത്. 25നാണ് മാനസിക രോഗിയായ റുഖിയ വീട് വിട്ടിറങ്ങിയത്. ശരീരം സ്ത്രീയുടേതാണെന്നറിഞ്ഞതോടെയാണ് അന്വേഷണം റുഖിയയിലേക്ക് നീങ്ങിയത്. ബന്ധുക്കളെ വരുത്തിയപ്പോള്‍ ഇവരുടെ അസ്ഥികൂടത്തിനടത്ത് നിന്ന് കണ്ടെടുത്ത വസ്ത്രങ്ങള്‍ മരുമകള്‍ തിരിച്ചറിയുകയായിരുന്നു. റുഖിയയുടെ വലതു കൈക്ക് സുഖമില്ലാത്തതിനാല്‍ ഇരുമ്പ് കമ്പിവെച്ച് ശസ്ത്രക്രിയ ചെയ്തിരുന്നു. മൃതദേഹത്തിലെ അസ്ഥികളിലും ഇത് കണ്ടത്തെുകയും ഉപയോഗിച്ച കമ്പിയുടെ കമ്പനി ഒന്നുതന്നെയാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെയാണ് മൃതദേഹം എളുപ്പം തിരിച്ചറിയാനായത്. മാനസിക രോഗിയായ റുഖിയ പലപ്പോഴും വീട്ടില്‍നിന്ന് ഇറങ്ങിപ്പോവാറുണ്ട്. വീട്ടുകാര്‍ ഇവരെ പലയിടങ്ങളില്‍നിന്ന് കണ്ടത്തൊറാണ് പതിവ്. എന്നാല്‍, ജനുവരി 25ന് കാണാതായ ശേഷം ഇവരെ കണ്ടത്തൊനായില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍ 29ന് അരീക്കോട് പോലീസില്‍ പരാതി നല്‍കിയത്. വീടുകളും മറ്റുമില്ലാത്ത വിജനമായ പറമ്പായതിനാല്‍ മൃതദേഹം കണ്ടത്തൊനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.