മൂത്തേടത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു

എടക്കര: മൂത്തേടത്ത് ആനക്കൂട്ടമത്തെി വ്യാപകമായി കൃഷി നശിപ്പിച്ചു. മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് പൂളക്കപ്പാറയിലെ മേലേതില്‍ അബ്ദുല്‍ കരീം, പുല്‍ക്കട സെയ്ത് ഹാജി എന്നിവരുടെ തോട്ടത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും കാട്ടാനക്കൂട്ടമത്തെി വ്യാപകമായി കൃഷി നശിപ്പിച്ചത്. കരീമിന്‍െറ തോട്ടത്തിലെ നാല് വര്‍ഷം പ്രായമായ 360 റബര്‍ തൈകളും സൈത് ഹാജിയുടെ തോട്ടത്തിലെ ഒരുവര്‍ഷം മുമ്പ് നട്ട അഞ്ഞൂറോളം റബര്‍ തൈകളുമാണ് തിങ്കളാഴ്ച രാത്രി കാട്ടാന പിഴുതെറിഞ്ഞത്. കൂടാതെ രണ്ട് തോട്ടങ്ങളിലെയും റാട്ടപ്പുരകളും അലുമിനിയം, പ്ളാസ്റ്റിക് പാത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെല്ലിക്കുത്ത് അങ്ങാടിക്ക് സമീപം വരെയത്തെിയ ആനക്കൂട്ടം നാട്ടുകാരില്‍ ഭീതിപടര്‍ത്തിയിരുന്നു. ബഹളംവെച്ചും പടക്കം പൊട്ടിച്ചും കാട് കയറ്റിയെങ്കിലും പൂളക്കപ്പാറയിലെ തോട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പടുക്ക വനാതിര്‍ത്തിയിലെ പ്രവര്‍ത്തനരഹിതമായ വൈദ്യുതവേലി കടന്നത്തെിയ ആനക്കൂട്ടം മതില്‍ തകര്‍ത്താണ് സ്വകാര്യ വ്യക്തികളുടെ തോട്ടത്തില്‍ പ്രവേശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയും ഇതേ തോട്ടത്തില്‍ കാട്ടാനക്കൂട്ടം നാശം വിതച്ചിരുന്നു. ഇതിനിടെയാണ് പുല്‍ക്കട ഹുസൈന്‍െറ തോട്ടത്തിലെ കോഴി മാലിന്യം തള്ളിയ കുഴിയില്‍ കാട്ടാന അകപ്പെട്ടത്. നിരന്തരമുള്ള വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷകര്‍ വനപാലകരെ പത്ത് മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവിലാണ് കര്‍ഷകര്‍ കാട്ടാനയെ കരകയറ്റാന്‍ അനുവദിച്ചത്. നാശനഷ്ടം സംഭവിച്ച കൃഷിയിടം വനപാലകര്‍ സന്ദര്‍ശിച്ചു. പടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. മാനുകുട്ടന്‍െറ നേതൃത്വത്തിലുള്ള സംഘം നഷ്ടം കണക്കാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.