പണപ്പിരിവ്: ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍

തിരൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്നുള്ള പണപ്പിരിവ് നിര്‍ത്തലാക്കുക, അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭിക്ഷാടന സമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് ഓണാവധിക്കുശേഷം അധ്യാപകരെ നിയമിച്ചിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി പി.ടി.എ ഫണ്ടിലേക്ക് ഓരോ വിദ്യാര്‍ഥിയില്‍നിന്നും പ്രവേശ സമയത്ത് 1500 രൂപ വീതം ഈടാക്കിയിരുന്നു. ഇപ്പോള്‍ ഒരോ വിദ്യാര്‍ഥിയും 3000 രൂപ വീതം നല്‍കണമെന്ന് പി.ടി.എ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 60 ശതമാനത്തോളം വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികളടക്കം പറഞ്ഞ തുക അടക്കാനായി ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനം നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിനിധികളായ കെ. ഷഹല്‍, കെ. റംഷീദ്, എ. ഫസല്‍ റഹ്മാന്‍, കെ.പി. മുബശ്ശിര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.