കൊണ്ടോട്ടി: കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സര്‍വേക്കത്തെിയവരെ തടഞ്ഞ കേസില്‍ പ്രതികളെ തേടി പൊലീസ് വീട്ടിലത്തെിയതായി ആക്ഷേപം. മൂന്നുമാസം മുന്നെ സ്ഥലമേറ്റെടുപ്പ് സര്‍വേക്കത്തെിയ സ്പെഷല്‍ തഹസില്‍ദാറെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭൂവുടമകളും ജനപ്രതിനിധികളും കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കേസെടുത്തവരെ ബുദ്ധിമുട്ടിക്കില്ളെന്നും കേസ് പിന്‍വലിക്കുന്നത് ആലോചിക്കാമെന്നും കലക്ടര്‍ ഭൂവുടമകള്‍ക്ക് വാക്ക് നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസെടുത്തവരുടെ വീടുകളില്‍ പൊലീസ് അന്വേഷിച്ചത്തെിയതായി ആരോപണമുയര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.