തിരൂര്‍: തിരൂര്‍ ജി.എം.യു.പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ശനിയാഴ്ചയത്തെുന്ന വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് പഠിപ്പിക്കാന്‍ കുറച്ച് അധ്യാപകരെ. മൂന്ന് വര്‍ഷത്തിലേറെയായി നിരന്തരം നിവദേനങ്ങളും കത്തുകളും അയച്ചിട്ടും അധ്യാപക ക്ഷാമം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയാണ് മന്ത്രി പി.കെ. അബ്ദുറബ്ബ് സ്കൂളില്‍ കെട്ടിട ഉദ്ഘാടനത്തിനത്തെുന്നത്. ക്ളാസുകളിലെ കുട്ടികളുടെ എണ്ണം അറിഞ്ഞാല്‍ മന്ത്രി പോലും ഞെട്ടും. ഏഴാം തരത്തില്‍ ഒരു ക്ളാസില്‍ 85 കുട്ടികളാണ് പഠിക്കുന്നത്. ഇങ്ങനെ രണ്ട് ഡിവിഷനുകളുണ്ട്. ഒന്നാം ക്ളാസില്‍ 72 കുട്ടികളും മൂന്നിലും നാലിലും 80ല്‍പരം കുട്ടികളും പഠിക്കുന്നു. ഇവയിലെല്ലാം ഓരോ ഡിവിഷനാണുള്ളത്. രണ്ടാം ക്ളാസില്‍ രണ്ട് ഡിവിഷനുണ്ട്. ഓരോ ക്ളാസിലുമുള്ളത് 65 കുട്ടികള്‍ വീതം. അഞ്ചാം ക്ളാസ് മൂന്ന് ഡിവിഷനും ആറാം ക്ളാസ് രണ്ട് ഡിവിഷനുമുണ്ട്. ഇവിടങ്ങളിലും ക്ളാസില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം വിദ്യാര്‍ഥികളുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 35 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ വേണം. 15 അധ്യാപകരാണ് ആകെയുള്ളത്. ഇതില്‍ രണ്ട് പേര്‍ ഭാഷാധ്യാപകരാണ്. അറബി പഠിക്കുന്ന കുട്ടികളുടെ എണ്ണമെടുത്താല്‍ രണ്ട് അറബി അധ്യാപക തസ്തിക കൂടി ഇവിടെ ആവശ്യമാണ്. വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഇരുപതിലധികം അധ്യാപകര്‍ ഇവിടെ ഇനിയും ആവശ്യമാണ്. വര്‍ഷവും പ്രവേശം തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന തിരൂരിലെ ഏക സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാണ് ഇതിന് കാരണം. എന്നിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണ്. കഴിഞ്ഞ വര്‍ഷം അധ്യാപകരെ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തുകളെഴുതിയിരുന്നു. എം.എല്‍.എ മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് വരെ പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടുണ്ടെന്ന് പി.ടി.എ പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പി.ടി.എ താല്‍ക്കാലികമായി ആറ് അധ്യാപകരെ നിയമിച്ചാണ് ഇവിടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവരുടെ ശമ്പളം പി.ടി.എക്ക് വലിയ ബാധ്യതയാണ്. കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് പ്രതിസന്ധിയിലുള്ള ഇരുപതോളം അധ്യാപകര്‍ തിരൂര്‍ ഉപജില്ലയില്‍ മാത്രമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍െറ കണക്ക്. ഇവരെ പുന$ക്രമീകരണത്തിലൂടെ നിയമിച്ചാല്‍ ഇവിടുത്തെ അധ്യാപക ക്ഷാമം പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇത്തരം അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നത് ഈ ആവശ്യത്തിന് ബലമേകുന്നു. എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് അനുവദിച്ച 68 ലക്ഷം രൂപയുപയോഗിച്ച് നിര്‍മിച്ച ആറ് മുറികളുള്ള കെട്ടിടമാണ് ശനിയാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ലൈബ്രറി, ലാബ്, അധ്യാപകരുടെ വിശ്രമമുറി, കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയവയാണ് ഇവിടെ സജ്ജീകരിക്കുന്നതെന്ന് പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ അറിയിച്ചു. വര്‍ഷങ്ങളായി തുടരുന്ന അധ്യാപക ക്ഷാമ പരിഹാരത്തിന് കെട്ടിടോദ്ഘാടന സമ്മേളനം വേദിയാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.