നിലമ്പൂര്‍: നിലമ്പൂരിലെ സി.പി.എം ഒൗദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി വിമതപക്ഷം വീണ്ടും സജീവമാകുന്നു. ക്ഷേമപെന്‍ഷന്‍കാരുടെ സംഘടന രൂപവത്കരണവുമായാണ് വിമതപക്ഷം വീണ്ടും രംഗത്തത്തെിയിട്ടുള്ളത്. 27ന് നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തില്‍ പുതിയ സംഘടനക്ക് വിമതപക്ഷം രൂപം നല്‍കും. കേരള ക്ഷേമ പെന്‍ഷനേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന രൂപവത്കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നഗരസഭ പരിധിയിലെ ക്ഷേമപെന്‍ഷനുകളില്‍പെട്ട 4863 പേര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ശനിയാഴ്ച വിളംബരജാഥയും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സി.പി.എം നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നില്‍ സംഘടിപ്പിച്ച ക്ഷേമപെന്‍ഷന്‍കാരുടെ പട്ടിണി സമരത്തില്‍ നിന്ന് വിമതപക്ഷം വിട്ടുനിന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പെന്‍ഷന്‍ സംഘടന രൂപവത്കരിച്ചത് ഒൗദ്യോഗിക പക്ഷത്തിന് ഏറെ തലവേദനയുണ്ടാക്കും. കഴിഞ്ഞ ഡിസംബറില്‍ നിലമ്പൂര്‍ സി.പി.എം ഏരിയാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വിഭാഗീയത ഉടലെടുക്കുന്നത്. സമരങ്ങളില്‍നിന്ന് മാറിനിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേല്‍ഘടകത്തിന്‍െറ അനുരഞ്ജനത്തിനായി വിമതപക്ഷം കാത്തുനിന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ജനകീയ കൂട്ടായ്മ വീണ്ടും ശക്തമാക്കാന്‍ വിമതപക്ഷം ഒരുങ്ങിയതെന്നാണ് സൂചന. അസംഘടിതരായ ക്ഷേമപെന്‍ഷന്‍കാരെ സംഘടിപ്പിച്ചാണ് കേരള ക്ഷേമപെന്‍ഷനേഴ്സ് അസോസിയേഷന്‍ സംഘടന രൂപവത്കരിക്കുന്നതെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികളായ പി.എം. ബഷീര്‍, എം. മുജീബ് റഹ്മാന്‍, ഉമ്മഴി വേണു, ജോസ് കെ. അഗസ്റ്റ്യന്‍, ഇ.കെ. ഷൗക്കത്തലി, പി. ഗോവര്‍ധനന്‍, ബാബുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.