മലപ്പുറം: ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മാനം തെളിഞ്ഞ അന്തരീക്ഷത്തില്‍ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടി പ്രാര്‍ഥന നിര്‍വഹിച്ച ശേഷം പരസ്പരം ആശംസകള്‍ കൈമാറി. പ്രവാചക അധ്യാപനങ്ങള്‍ മുറുകെപ്പിടിച്ച് മാനുഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ദൈവ ഭയം ഉള്‍ക്കൊണ്ട് ജീവിക്കാനും ഖത്തീബുമാര്‍ പെരുന്നാള്‍ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. പ്രധാന ചടങ്ങായ ബലികര്‍മം പെരുന്നാള്‍ ദിനത്തിലെന്ന പോലെ വെള്ളിയാഴ്ചയും തുടര്‍ന്നു. സംഘടനകളുടെയും ക്ളബുകളുടെയും ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമങ്ങളും നടന്നു. ചിലയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. കോട്ടക്കുന്ന് ഉള്‍പ്പെടെയുള്ള ജില്ലയിലെ വിനോദ കേന്ദ്രങ്ങളില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. അവധിയായതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളിലും തിരക്ക് തുടരും. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന ഈദ്ഗാഹിന് വി.എം. അബ്ദുല്‍ വാസിഫ് നേതൃത്വം നല്‍കി. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദില്‍ മൗലവി ശഫീഖ് നദ്വിയും കുഴിപറമ്പ് മസ്ജിദ് റഹ്മാനില്‍ മൗലവി ടി. മുഹമ്മദ് ഷാഫിയും കിഴക്കേകുളമ്പ് മസ്ജിദ് ഫാറൂഖില്‍ യഹ്യ ഫൈസിയും നമസ്കാരത്തിന് നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ: ആയിഷ കോംപ്ളക്സില്‍ മസ്ജിദുല്‍ഹുദയുടെ കീഴില്‍ നടത്തിയ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും ടി.പി. യൂനുസ് മൗലവി നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട് ഈദ്ഗാഹില്‍ ഹാരിസ് ബിന്‍ സലിം, അങ്ങാടിപ്പുറം മഹീന്ദ്ര മോട്ടേഴ്സിന് സമീപം ഈദ്ഗാഹില്‍ മുനീര്‍ ഉണ്യാല്‍, താഴെക്കോട് ഷാലിമാര്‍ ഗ്രൗണ്ടില്‍ ഷൗക്കത്തലി മൗലവി, പാറല്‍ സലഫി മസ്ജിദിന് സമീപം അബൂബക്കര്‍ മദനി എന്നിവര്‍ നമസ്കരത്തിന് നേതൃത്വം നല്‍കി. പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ മുഹമ്മദ് ഫൈസി അമ്പലക്കടവ്, തിരൂര്‍ക്കാട് ടൗണ്‍ ജുമാമസ്ജിദില്‍ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, അങ്ങാടിപ്പുറം ടൗണ്‍ ജുമാമസ്ജിദില്‍ കുഞ്ഞുട്ടി മുസ്ലിയാര്‍, തട്ടാരക്കടവ് മസ്ജിദില്‍ യാസര്‍ ഫൈസി, അടങ്ങാടിപ്പുറം റെയില്‍വേ ഗേറ്റ് ജുമാമസ്ജിദില്‍ ഗഫൂര്‍ ഫൈസി തുടങ്ങിയവര്‍ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം വഹിച്ചു. മേലാറ്റൂര്‍: വെള്ളിയഞ്ചേരി മസ്ജിദുല്‍ മനാര്‍ കമ്മിറ്റി എ.എസ്.എം എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ്ഗാഹിന് റിയാസ് മുറിയക്കണ്ണി നേതൃത്വം നല്‍കി. മേലാറ്റൂര്‍: ഇര്‍ഷാദ് ഇംഗ്ളീഷ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ഈദ്ഗാഹില്‍ സി.എം. യഹ്യ കാഞ്ഞിരംപാറ നമസ്കാരത്തിന് നേതൃത്വം നല്‍കി. ഏപ്പിക്കാട് എ.എം.എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ സലാഹുദ്ദീന്‍ ഇബ്നു സലിം നേതൃത്വം നല്‍കി. ആഞ്ഞിലങ്ങാടി ജുമാമസ്ജിദില്‍ മുഹമ്മദലി ദാരിമി, മേലാറ്റൂര്‍ ഹൈസ്കൂള്‍പടി മസ്ജിദ് അബൂബക്കര്‍ സിദ്ദീഖില്‍ സുബൈര്‍ അന്‍വരി, കിഴക്കുംപാടം മസ്ജിദുല്‍ ഫലാഹില്‍ മുഹമ്മദലി ഫൈസി, ഒലിപ്പുഴ മസ്ജിദുല്‍ അന്‍സാറില്‍ ഖാലിദ് മൂര്‍ക്കനാട്, വെള്ളിയഞ്ചേരി പഴയ ജുമാമസ്ജിദില്‍ മുഹമ്മദ് റാഫി അഹ്സനി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.