മങ്കട: ഡോക്ടര്‍മാരുടെ കുറവുമൂലം ചികിത്സ അവതാളത്തിലാകുന്ന മങ്കട താലൂക്ക് ആശുപത്രിയില്‍ വെള്ളിയാഴ്ച സി.പി.എം പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചു. ഏതാനും ദിവസങ്ങളിലായി ഡോകട്ര്‍മാരുടെ കുറവ് കാരണം രോഗികള്‍ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. മെഡിക്കല്‍ ഓഫിസറും മറ്റൊരു ഡോക്ടറും മാത്രമാണ് വെള്ളിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കുത്തിവെപ്പിന് പുറത്തുപോകാന്‍ ഒരുങ്ങുമ്പോഴാണ് ഉപരോധം തുടങ്ങിയത്. ആശുപത്രിയിലത്തെിയ രോഗികളെ ചികിത്സിക്കാതെ പുറത്തുപോകാന്‍ അനുവദിക്കില്ളെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ പിരിഞ്ഞുപോകില്ളെന്നും പറഞ്ഞ് സമരക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങി. ഇതോടെ മങ്കടയില്‍നിന്നും പെരിന്തല്‍മണ്ണയിലെ കണ്‍ട്രോള്‍ റൂമില്‍നിന്നും പൊലീസ് സ്ഥലത്തത്തെി. 12 മണിയോടെ ആശുപത്രിയിലത്തെിയ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. രേണുക സമരക്കാരുമായി ചര്‍ച്ച നടത്തി. രണ്ട് ഡോക്ടര്‍മാരെ ശനിയാഴ്ച മുതല്‍ നിയമിക്കമെന്ന് ഉറപ്പുനല്‍കിയതായി സമരപ്രതിനിധികള്‍ പറഞ്ഞു. ഇതില്‍ ഒരു സ്ഥിരം ഡോക്ടറും മറ്റൊന്ന് താല്‍കാലിക ഡോക്ടറുമായിരിക്കും. ഉപരോധത്തിന് സി.പി.എം മങ്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മാമ്പറ്റ ഉണ്ണി, ടി. കുഞ്ഞിമുഹമ്മദ്, എം. ഫൈസല്‍, ഷാഫി പുല്ളോട്റ്റ്, മനോജ്, കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്തംഗങ്ങളായ എം.പി. ശങ്കരന്‍ മാസറ്റര്‍, ടി. ഗീത എന്നിവരും പങ്കെടുത്തു. കാളികാവില്‍നിന്ന് മങ്കടയിലേക്ക് മാറ്റം ലഭിച്ച് ഇപ്പോള്‍ ലീവിലുള്ള വനിത ഡോക്ടറോട് ഡ്യൂട്ടിയില്‍ തിരിച്ചുവരാന്‍ നിര്‍ദേശം നല്‍കുമെന്നും പുതുതായി എന്‍.ആര്‍.എച്ച്.എമ്മിന് കീഴില്‍ പോസ്റ്റ് ചെയ്തയാളെ ശനിയാഴ്ച തന്നെ നിയമിക്കുമെന്നും കുത്തിവെപ്പ് ജോലികള്‍ക്ക് പെരിന്തല്‍മണ്ണയില്‍നിന്ന് ഡോക്ടറെ നല്‍കാന്‍ നിര്‍ദേശിച്ചതായും ഡോ. രേണുക ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.