കാളികാവ്: സംസ്ഥാന സര്‍ക്കാറിന്‍െറ ആരോഗ്യ കേരളം പുരസ്കാരം ലഭിച്ച കാളികാവ് ബ്ളോക്ക് പഞ്ചായത്ത് ഗവര്‍ണറില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കുന്ന ഫോട്ടോയില്‍ കൃത്രിമം നടത്തി പ്രസിദ്ധീകരണത്തിന് നല്‍കിയ നടപടി വിവാദമായി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലെ ഫോട്ടോയില്‍നിന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവാകുമാറിനെയും കെ. മുരളീധരന്‍ എം.എല്‍.എയെയും വെട്ടിമാറ്റി മറ്റുള്ളവരെ തിരുകിക്കയറ്റിയതിനെതിരെ സി.പി.എം രംഗത്തുവന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജെ. മറിയക്കുട്ടി ഗവര്‍ണര്‍ സദാശിവത്തില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന വേദിയിലേക്ക് പല പ്രമുഖര്‍ക്കും കയറാന്‍ അവസരമുണ്ടായിരുന്നില്ല. ഇതോടെയാണ് ഫോട്ടോയില്‍ വെട്ടി ഒട്ടിക്കല്‍ നടത്തി പത്ര ലേഖകര്‍ക്ക് പബ്ളിക് റിലേഷന്‍ വകുപ്പ് അടക്കമുള്ള സംവിധാനം വഴി എത്തിച്ചത്. പ്രമുഖ പത്രങ്ങളിലെല്ലാം ഇത് അച്ചടിച്ചുവന്നു. ഫോട്ടോയില്‍ അപാകത കണ്ടത്തെിയ ചിലര്‍ ഫേസ്ബുക്, വാട്സ്അപ് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതോടെ സി.പി.എം വിഷയം ഏറ്റെടുക്കുകയായിരുന്നു. ബ്ളോക്ക് പഞ്ചായത്തിന്‍െറ നടപടിയെ പരിഹസിച്ച് കാളികാവില്‍ രണ്ടിടത്ത് ഫ്ളക്സ് സ്ഥാപിച്ചു. ഫോട്ടോയിലെ തിരിമറിയെ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രകടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മുന്നണിക്കെതിരെ വലിയ പ്രചാരണായുധമായി ഉപയോഗിക്കാനാണ് സി.പി.എം നീക്കം. നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് ലോക്കല്‍ സെക്രട്ടി എന്‍. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.