മേലാറ്റൂര്‍: ഡെലിവറി ചാര്‍ജിന്‍െറ മറവില്‍ ഗ്യാസ് ഏജന്‍സി അമിത പണം ഈടാക്കുന്നതായി പരാതി. മേലാറ്റൂരിലെ ഭാരത് ഗ്യാസ് ഏജന്‍സിക്കെതിരെയാണ് ഉപഭോക്താക്കളുടെ പരാതി. നിയമപരമായി സൗജന്യമായി വിതരണം നടത്തേണ്ട സ്ഥലപരിധിയില്‍പ്പെട്ട ഉപഭോക്താക്കളില്‍നിന്ന് പോലും 20ഉം 30ഉം രൂപ വിതരണ ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നതായാണ് പരാതി. അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സൗജന്യമായും പത്ത് കിലോമീറ്റര്‍ പരിധിയില്‍ പത്ത് രൂപ ചാര്‍ജ് ഈടാക്കിയും സിലിണ്ടര്‍ വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതാണ് നാലിരട്ടിയും അഞ്ചിരട്ടിയുമൊക്കെ ചാര്‍ജ് ഈടാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിയഞ്ചേരിയിലെ ഒരു ഉപഭോക്താവ് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചുവാങ്ങുകയുണ്ടായി. കഴിഞ്ഞ ദിവസം മറ്റൊരു ഉപഭോക്താവ് ബില്ലില്‍ രേഖപ്പെടുത്തിയ തുക മാത്രം നല്‍കിയപ്പോള്‍ ഡെലിവറി ചാര്‍ജിനായി ഏജന്‍സി ജീവനക്കാര്‍ വാശിപിടിച്ചു. സംഖ്യ ബില്ലില്‍ രേഖപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ട വീട്ടുകാരനോട് തട്ടിക്കയറിയ ഇവര്‍ സിലിണ്ടര്‍ തിരികെകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉപഭോക്താവ് സ്വരം കടുപ്പിച്ചതോടെ ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ പത്തിമടക്കി. ഏജന്‍സി വലിയ നഷ്ടത്തിലാണെന്നും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍പോലും വരുമാനമില്ലാത്തതിനാലാണ് ഉപഭോകക്താക്കളില്‍നിന്ന് ചെറിയ തുക ഈടാക്കുന്നതെന്നുമാണ് ഗ്യാസ് ഏജന്‍സി അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.