‘ബലി പെരുന്നാളിന്‍െറ മുമ്പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യണം’

മലപ്പുറം: ബലിപെരുന്നാളിന്‍െറ മുമ്പ് പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം വിതരണം ചെയ്യണമെന്ന് കേരള സര്‍വിസ് പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെന്‍ഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീനിയര്‍ വൈസ്പ്രസിഡന്‍റായി ഇ. ഉമ്മര്‍ കൊയിലാണ്ടിയെ യോഗം തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ പെന്‍ഷനേഴ്സ് ലീഗ് കമ്മിറ്റി പുന$സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആസാദ് വണ്ടൂര്‍, നാലകത്ത് ഹംസ, പി.പി. അലവിക്കുട്ടി, ഖാദര്‍ കൊടവണ്ടി, ടി.പി. മൂസക്കോയ, കളത്തില്‍ അഹമ്മദ്കുട്ടി, വി.എം. അബൂബക്കര്‍, എം. ദാവൂദ്ഖാന്‍, ഒ. അബ്ദുല്‍ അലി, യോഗ്യന്‍ ഹംസ, എം.കെ. അഹമ്മദ്, മുസ്തഫ പാക്കത്ത്, പി.ടി. ഖാലിദ്, ഒ.കെ. കുഞ്ഞിക്കോമു, കെ.കെ. കുഞ്ഞാലന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.