മഞ്ചേരി: നഗരത്തിലെ പുതിയ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ മുമ്പാകെ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നത് കാലങ്ങളായി തുടരുന്ന അസൗകര്യങ്ങളും വികസന മുരടിപ്പും. റോഡ് വികസനം പേരിനുപോലും നടക്കുന്നില്ളെന്നും ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുങ്ങിയതിന്‍െറ ഫലമാണ് ഇപ്പോഴത്തെ ദുരിതമെന്നും സംഘടനാ പ്രതിനിധികളും യൂനിയന്‍ ഭാരവാഹികളും ചൂണ്ടിക്കാട്ടി. മേലാക്കം മേല്‍പാലത്തിനും ടൗണില്‍ റിങ്റോഡിനും നാല് വര്‍ഷം മുമ്പാണ് ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇത് രണ്ടും യാഥാര്‍ഥ്യമാവേണ്ട കാലം കഴിഞ്ഞു. മേലാക്കം ജങ്ഷനില്‍ മേല്‍പാലം വന്നാല്‍ ഒരേസമയം രണ്ട് റോഡിലൂടെയും വാഹനങ്ങള്‍ കടത്തിവിടാം. 25 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. മേലാക്കം ജങ്ഷനില്‍ റോഡ് വിപുലീകരണത്തിന് 13 സെന്‍റ് സ്ഥലം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ ഏതാനും ആഴ്ചകള്‍ മുമ്പ് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ പദ്ധതി ടെന്‍ഡര്‍ ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും വെറുതെയായി. റിങ്റോഡിന് മരത്താണി വരെയുള്ള ഭാഗം സ്ഥലമേറ്റെടുക്കാന്‍ സര്‍വേ നടത്തിയെങ്കിലും പ്രവര്‍ത്തനം എങ്ങുമത്തെിയില്ല. പതിറ്റാണ്ടുകളായി തുടരുന്ന പയ്യനാട്ടെ ഗതാഗതക്കുരുക്ക് തീര്‍ക്കാന്‍ റോഡ് വിപുലപ്പെടുത്താന്‍ 28 സെന്‍റ് സ്ഥലം ഏറ്റെടുക്കണം. സെന്‍റിന് മൂന്ന് ലക്ഷം ഉടമകള്‍ ചോദിക്കുന്നുണ്ട്. രണ്ട് ലക്ഷം സര്‍ക്കാര്‍ നല്‍കും. ബാക്കി 28 ലക്ഷം നാട്ടുകാരില്‍നിന്ന് പിരിച്ചെടുത്ത് നല്‍കുമെന്ന് ഞായറാഴ്ചയും സ്ഥലം എം.എല്‍.എ എം. ഉമ്മര്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. പ്രത്യേക പാക്കേജാക്കി സര്‍ക്കാറിനെക്കൊണ്ട് ഏറ്റെടുപ്പിക്കേണ്ട പദ്ധതിക്ക് ഇപ്പോഴും ഒരു രൂപ പോലും സര്‍ക്കാര്‍ വകയിരുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.