കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതം –വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ മുനിസിപ്പല്‍ ഓഫിസില്‍ നിവേദനം നല്‍കാനത്തെിയ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് ഗണേശ് തിരൂര്‍, ജില്ലാ കമ്മിറ്റിയംഗം അമീന്‍ അന്നാര അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി. കുടുംബശ്രീ എ.ഡി.എസും തിരൂര്‍ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ കണ്‍വീനറുമായ സലീന അന്നാരയെ ഭരണസമിതി യോഗത്തില്‍ വളഞ്ഞുവെച്ച് മര്‍ദിച്ചതും അപമാനിച്ചതും ഇതിന്‍െറ ഭാഗമാണെന്നും ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ കള്ളക്കേസില്‍ കുടുക്കി തടയാനാവില്ളെന്നും യോഗം കൂട്ടിച്ചേര്‍ത്തു. എം.ഐ. റഷീദ്, ഇ.സി. ആയിശ, കൃഷ്ണന്‍ കുനിയില്‍, സുഭദ്ര വണ്ടൂര്‍, ശാക്കിര്‍ ചങ്ങരംകുളം, കെ. അവറു മാസ്റ്റര്‍, എ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.