പുലാമന്തോള്‍: വൈദ്യുതി വിളക്കുകള്‍ കണ്ണടച്ചതോടെ പുലാമന്തോള്‍ തെരുവുകള്‍ ഇരുട്ടില്‍തപ്പുന്നു. പുലാമന്തോള്‍ ജങ്ഷനിലും പരിസര റോഡുകളിലുമാണ് തെരുവുവിളക്കുകള്‍ കണ്ണടച്ചത്. ഇതോടെ രാത്രിയായാല്‍ ജങ്ഷനും പരിസരവും ഇരുട്ടില്‍ തപ്പുന്നത് പതിവായി. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന കവലകളില്‍ 102 എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. നിലവിലെ ഭരണസമിതിക്ക് കീഴില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് 1500ല്‍പരം തെരുവുവിളക്കുകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന കവലയും നഗരവുമായ പുലാമന്തോള്‍ ടൗണില്‍ ഇരുളകന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പുലാമന്തോള്‍ ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുറവിളിക്ക് പരിഹാരമെന്നോണം പുലാമന്തോള്‍ ജങ്ഷനിലെ പൊതുകിണറിനടുത്ത് വള്ളുവനാട് വികസന അതോറിറ്റി പദ്ധതി പ്രകാരം മിനി മാസ്റ്റ് ലൈറ്റാണ് സ്ഥാപിച്ചത്. എന്നാല്‍, ഇതൊന്നും പുലാമന്തോളിലെ കൂരിരുട്ടിന് പരിഹാരമായില്ല. ഇതിന് പുറമെയാണ് വിവിധ റോഡുകളില്‍ സ്ഥാപിച്ച തെരുവുവിളക്കുകള്‍ കൂടി കണ്ണടച്ചത്. രാത്രിയാവുന്നതോടെ പുലാമന്തോള്‍ കവലയും പരിസരവും കുരിരൂട്ടിലേക്ക് കൂപ്പുകുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.