ഭക്തരെ ഞെട്ടിച്ച് കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തിലെ മോഷണം

പെരിന്തല്‍മണ്ണ: കൃത്യം 26 ദിവസം കഴിഞ്ഞാല്‍ ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയില്‍ ചൊവ്വാഴ്ച രാത്രിയില്‍ ക്ഷേത്ര ഓഫിസില്‍ നടന്ന മോഷണം ഭക്തരെയും ക്ഷേത്രനടത്തിപ്പുകാരെയും ഞെട്ടിച്ചു. ഭഗവതിയുടെ വിഗ്രഹത്തിനും ക്ഷേത്രത്തിലെ മറ്റലങ്കാരങ്ങള്‍ക്കും പോറല്‍ പോലും ഏറ്റില്ളെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. ദിവസ വഴിപാട് രേഖപ്പെടുത്തുന്ന കമ്പ്യൂട്ടറടക്കമുള്ളവയാണ് മോഷണം പോയിരിക്കുന്നത്. വാതില്‍ പൂട്ട് തകര്‍ത്ത് ഓഫിസില്‍ കയറിയ മോഷ്ടാക്കളുടെ ലക്ഷ്യം ക്ഷേത്രവരുമാനത്തിന്‍െറ കണക്കുകളാണോയെന്നും സംശയം ഉയരുന്നുണ്ട്. ഒക്ടോബര്‍ 13 മുതല്‍ 23 വരെ നവരാത്രി ആഘോഷത്തിന് തയാറെടുത്തുവരികയായിരുന്നു. സമീപത്തെ 11 ദേശങ്ങളില്‍ നിന്നുള്ളവര്‍ പൂജാ-വഴിപാട് കര്‍മങ്ങള്‍ക്ക് ഇവിടെ എത്താറുണ്ട്. 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ ഗണപതിഹോമം, ഗജപൂജ, ആനയൂട്ട് തുടങ്ങിയ ചടങ്ങുകളാണ് ഉത്സവത്തോടനുബന്ധിച്ച് നടത്താന്‍ തയാറെടുത്തുവരുന്നത്. ഇതിന്‍െറയെല്ലാം രേഖകളും മറ്റും ഓഫിസിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.