പാവിട്ടപ്പുറം–കോലിക്കര പ്രദേശത്ത് കുടിവെള്ളമത്തെി

ചങ്ങരംകുളം: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കോലിക്കര-പാവിട്ടപ്പുറം പ്രദേശത്തുകാര്‍ക്ക് ആശ്വാസമായി കുടിവെള്ള പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് നിര്‍വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതിയില്‍ നടപ്പാക്കിയ പദ്ധതിക്ക് 17ലക്ഷം രൂപയാണ് ചെലവായത്. കോലിക്കര, പാവിട്ടപ്പുറം, കോലിക്കരകുന്ന്, പാകിസ്താന്‍ കോളനി, എസ്.സി കോളനി, കോക്കൂര്‍ പ്രദേശങ്ങളിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമത്തെുക. അറുപതോളം പൊതു ടാപ്പുകളും സ്ഥാപിച്ചു. പ്രാദേശിക ഗുണഭോക്തൃ സമിതിക്കാണ് നടത്തിപ്പ് ചുമതല. പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഴല്‍ കിണര്‍ നിര്‍മിച്ച് 10,000 ലിറ്റര്‍ ശേഷിയുള്ള ജല സംഭരണിയിലേക്ക് ജലം പമ്പ് ചെയ്താണ് ടാപ്പുകളിലേക്ക് വിതരണം ചെയ്യുന്നത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റഫീഖ് കിഴിക്കര അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂര്‍, സല്‍മ മുഹമ്മദ്കുട്ടി, ഷാഹിദ കമാല്‍ എന്നിവര്‍ പങ്കെടുത്തു. പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.