തിരൂരങ്ങാടി: ഹജൂര്‍ കച്ചേരിക്ക് നാല് കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഹജ്ജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കണമെന്ന നാട്ടുകാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ആവശ്യം മുന്‍നിര്‍ത്തി മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് കോടതി, ജയില്‍ കെട്ടിടങ്ങള്‍ ആയാണ് ഹജ്ജൂര്‍ കച്ചേരി പ്രവര്‍ത്തിച്ചിരുന്നത്. മലബാര്‍ കലാപകാലത്ത് നാട്ടുകാര്‍ എറിഞ്ഞുകൊന്ന രണ്ട് ബ്രിട്ടീഷ് പട്ടാള ഓഫിസര്‍മാരുടെ ശവക്കല്ലറകളും ഇതിന്‍െറ പരിസരത്തുണ്ട്. ഈ കെട്ടിടം അതിന്‍െറ പഴമ നിലനിര്‍ത്തി സംരക്ഷിക്കണമെന്നത് നാടിന്‍െറ ആവശ്യമായിരുന്നു. തിരൂരങ്ങാടി ഹജ്ജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നത് തിരൂരങ്ങാടിയുടെ സാംസ്കാരിക ചരിത്രത്തിന് മറ്റൊരു നാഴികക്കല്ലാകുമെന്നും മലബാര്‍ കലാപത്തിന് ചരിത്രത്തില്‍ അത് അര്‍ഹിക്കുന്ന ഇടം നേടി എടുക്കുന്നതിന് സഹായിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.