എടപ്പറ്റ സേവാകേന്ദ്രം നാടിന് സമര്‍പ്പിച്ചു

മേലാറ്റൂര്‍: എടപ്പറ്റ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മിച്ച രാഷ്ട്രനിര്‍മാണ്‍ രാജീവ്ഗാന്ധി സേവാകേന്ദ്രം നാടിന് സമര്‍പ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് 15 ലക്ഷമടക്കം 26 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇരുനില സേവാകേന്ദ്രത്തിന്‍െറ ഉദ്ഘാടനം കാളികാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജെ. മറിയക്കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ ആദ്യ സേവാകേന്ദ്രമാണിത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കുള്ള കാബിന്‍, എല്ലാ അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടം, കമ്പ്യൂട്ടര്‍ പഠന കേന്ദ്രം, പ്രാര്‍ഥനാമുറി, ഫീഡിങ് റൂം, കാന്‍റീന്‍ ആരംഭിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുള്ള കെട്ടിടത്തില്‍ രാജീവ്ഗാന്ധി പഞ്ചായത്ത് സശാക്തീകരണ്‍ യോജന ഫണ്ട് പ്രയോജനപ്പെടുത്തി ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് സഹായം ഉപയോഗപ്പെടുത്തി 19 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്‍െറയും ആറ് ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പാര്‍ക്കിങ് കോംപ്ളക്സിന്‍െറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ജോര്‍ജ് മാത്യു നിര്‍വഹിച്ചു. സേവാകേന്ദ്രത്തിനും പാര്‍ക്കിങ് കോംപ്ളക്സിനും മുകളിലായി നിര്‍മിച്ച ഓഡിറ്റോറിയത്തില്‍ 350 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഓഫിസ് കോംപ്ളക്സിലെ പഴയ കൃഷിഭവന്‍ കെട്ടിടം പൊളിച്ചുനീക്കിയാണ് പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡന്‍റ് വി.ഇ. ചിത്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാളികാവ് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസ് ജോസഫ് തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ഷീജ സുരേഷ്, കെ. സുരേഷ്കുമാര്‍, ജോജി കെ. അലക്സ്, പി.എം. രാജേഷ്, കെ. കബീര്‍, എന്‍.പി. മുഹമ്മദലി, വി.പി. ധന്യ, പി.കെ. ഹരിദാസന്‍, പി. സരിത, പി. അലി, കെ. ഷൗക്കത്തലി, പി. ഹനീഫ, സജി പി. തോമസ്, കെ.ടി. നിഷാദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.