വര്‍ഗീയ വിരുദ്ധ സെമിനാറില്‍ വന്‍ പങ്കാളിത്തം

മലപ്പുറം: ഇ.എം.എസ് സ്മാരക പഠനകേന്ദ്രം ചൊവ്വാഴ്ച മലപ്പുറം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ വന്‍ ജനപങ്കാളിത്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം പ്രവര്‍ത്തകരും സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും സെമിനാറില്‍ സംബന്ധിച്ചു. വര്‍ഗീയവിരുദ്ധ പ്രചാരണങ്ങളുമായി ചിത്രകാരന്മാരും സജീവമായിരുന്നു. ആര്‍ട്ടിസ്റ്റ് മനു കള്ളിക്കാട് വര്‍ഗീയ വിപത്തിനെക്കുറിച്ച് വേദിയില്‍ കൊളാഷ് തീര്‍ത്തു. ഇത് പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറി. സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രഭാഷണം ആവേശത്തോടെയാണ് സെമിനാറില്‍ പങ്കെടുത്തവര്‍ സ്വീകരിച്ചത്. വോട്ടവകാശത്തെ മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ പേരുകളില്‍ നിര്‍വചിക്കുന്നതിനെ സംവിധായകന്‍ കമല്‍ അതിശക്തിയായി എതിര്‍ത്തു. തന്‍െറ വോട്ട് മുസ്ലിം വോട്ടല്ളെന്ന് കമല്‍ പ്രഖ്യാപിച്ചു. രാജ്യത്ത് സാധാരണ മനുഷ്യന്‍െറ അവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതപ്രസംഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.എന്‍. മോഹന്‍ദാസ് മലപ്പുറം ജില്ലാ വിഭജനം എന്ന ആവശ്യത്തെ എതിര്‍ത്തു. അനവസരത്തിലും അനാവശ്യവുമാണ് ജില്ലാ പഞ്ചായത്ത് പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.