വള്ളിക്കുന്ന്: വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അര്‍പ്പിക്കാന്‍ വീട്ടിലത്തെിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വരന്‍െറ സുഹൃത്തുക്കള്‍ നല്‍കിയത് മിഠായിക്ക് പകരം ജൈവ പച്ചക്കറി വിത്തുകള്‍.
ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വിവാഹ ദിനം തെരഞ്ഞെടുത്തത്.
വള്ളിക്കുന്ന് പരുത്തിക്കാട്ടെ തൊടമ്പുറത്ത് വേലായുധന്‍കുട്ടി നായരുടെ മകന്‍ വിജേഷിന്‍െറയും കാരാട് സ്വദേശി മേപ്പറമ്പത്ത് സോമസുന്ദരന്‍െറ മകള്‍ സൗമ്യയുടെയും വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗം കൂടിയായ വരന്‍െറ പിതാവ് വേലായുധന്‍കുട്ടി നായര്‍ പേരെടുത്ത കര്‍ഷകനാണ്.
താലി ചാര്‍ത്തിയ ഉടനെ ജീവിതത്തിലേക്ക് അതിഥിയായത്തെിയ ഭാര്യക്കും ആദ്യ സമ്മാനമായി നല്‍കിയതും പച്ചക്കറി വിത്തുകളടങ്ങിയ പാക്കറ്റ് തന്നെയാണ്. ലഭിച്ച സമ്മാനം വീട്ടമ്മമാര്‍ക്കുള്‍പ്പെടെ കൗതുകമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ പുത്തലത്തൊടി ജിനിത്ത്, കെ. രാജേഷ്, സി. അരുണ്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.