മലപ്പുറം: കേരള പൊലീസിന്‍െറ ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള ‘സ്ത്രീ സുരക്ഷ’ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ 19ന് നടക്കും. മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.ഡി.ജി.പി ഡോ. ബി. സന്ധ്യ ക്ളാസെടുക്കും. സ്ത്രീ സുരക്ഷക്കായി ജില്ലാതലത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബശ്രീ യൂനിറ്റുകളിലും റെസിഡന്‍റ്സ് അസോസിയേഷനുകളിലുമായി പരിശീലനം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ട 35 വനിതകള്‍ക്കുള്ള പരിശീലനം എം.എസ്.പി ഹാളില്‍ നടന്നുവരികയാണ്. മലപ്പുറം ഗവ. കോളജ്, മഞ്ചേരി യൂനിറ്റി കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ് തുടങ്ങിയ കോളജുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥിനികള്‍ക്കും ഏഴ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും 10 വനിതാ സിവില്‍ പൊലീസുകാര്‍ക്കുമാണ് പരിശീലനം. ആദ്യ പ്രതിരോധമായി നോട്ടവും പിന്നെ ശബ്ദം കൊണ്ടുള്ള താക്കീതും പിന്നെ മറ്റ് സഹായങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രം നേരിയ തോതിലുള്ള കായികാക്രമണവും നടത്തുക എന്ന രീതിയിലാണ് ‘സ്ത്രീ സുരക്ഷ’ പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍ വി.ജി. അജിത്കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീര്‍, വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജയമേരി, സുല്‍ഫത്ത് ബീവി എന്നിവരാണ് ജില്ലാ തലത്തില്‍ പരിശീലനം നല്‍കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരെ പരിശീലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.