മലപ്പുറം: ജില്ലയില്‍ നിര്‍മാര്‍ജനം ചെയ്തെന്ന് അവകാശപ്പെട്ട രോഗങ്ങള്‍ വീണ്ടും കണ്ടത്തെിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ നടപടികള്‍ സമ്പൂര്‍ണമാക്കാന്‍ ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നു. പൂര്‍ണമായും ഇല്ലാതാക്കിയെന്ന് അവകാശപ്പെട്ട ഡിഫ്തീരിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടത്തെിയ സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരെ ബോധവത്കരിക്കാനും വാക്സിനേഷന് അവരെ പ്രേരിപ്പിക്കാനുമായി പ്രത്യേക പദ്ധതി തയാറാക്കുന്നത്. നിലവില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ളവരില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ പൂര്‍ണ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‍െറ കൈവശമുണ്ട്. ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ ഇത്തരം കുട്ടികളെ കേന്ദ്രീകരിച്ചാണ് ആക്ഷന്‍പ്ളാന്‍ തയാറാക്കുക. ജില്ലയില്‍ ആകെ 23,912 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാനുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്ക്. ഇതില്‍ തീരെ കുത്തിവെപ്പെടുക്കാത്തത് 4503 കുട്ടികളാണ്. വെട്ടത്തൂര്‍, കാളമ്പാടി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കാണ് കഴിഞ്ഞദിവസങ്ങളില്‍ ഡിഫ്തീരിയ കണ്ടത്തെിയത്. രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വെട്ടത്തൂരിലെ യതീംഖാനയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത 90 കുട്ടികളെ കണ്ടത്തെുകയും അവര്‍ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. കാളമ്പാടിയിലെ സ്ഥാപനത്തില്‍ 150 കുട്ടികളെ പരിശോധിച്ചപ്പോള്‍ ഇവരില്‍ 128 പേര്‍ക്കും കുത്തിവെപ്പ് എടുത്തിരുന്നില്ല. ഇവര്‍ക്കും പ്രതിരോധ കുത്തിവെപ്പും തുള്ളിമരുന്നും നല്‍കി. നേരത്തെ വാക്സിനേഷന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് കൂടി നല്‍കിയതായി ഡി.എം.ഒ ഡോ. ഉമറുല്‍ ഫാറൂഖ് വ്യക്തമാക്കി. കേന്ദ്ര ഫീല്‍ഡ് പബ്ളിസിറ്റി ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണത്തിന്‍െറ ഭാഗമായി എടവണ്ണയില്‍ ഊര്‍ജിത ബോധവത്കരണ യജ്ഞത്തിന് തിങ്കളാഴ്ച തുടക്കമായി. ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പും തുള്ളിമരുന്നും എത്തിക്കാനുള്ള ‘മിഷന്‍ ഇന്ദ്രധനുഷ്’ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ ബോധവത്കരണ യജ്ഞം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.