ലഹരിപദാര്‍ഥങ്ങളുടെ കടത്ത്; റെയില്‍വേ സ്റ്റേഷനില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ലഗേജ് പരിശോധിക്കണമെന്ന്

തിരൂര്‍: ലഹരിപദാര്‍ഥങ്ങള്‍ ജില്ലയിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണികള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ റെയില്‍വേ സ്റ്റേഷനുകളിലും വന്നിറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ലഗേജുകളും ബാഗുകളും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലാ പ്രസിഡന്‍റ് അരുണ്‍ ചെമ്പ്ര, എന്‍.സി.പി ജില്ലാ സെക്രട്ടറി സി.പി. ബാപ്പുട്ടി, തിരൂര്‍ ബ്ളോക്ക് പ്രസിഡന്‍റ് രാജീവ് തലക്കാട്, സംസ്ഥാന സമിതിയംഗം ശശിധരന്‍ നായത്ത്, എന്‍.വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജിര്‍ എം. ആലത്തിയൂര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് മന്‍സൂര്‍ നാലകത്ത്, പയനാട്ട് ചന്ദ്രമോഹന്‍, ശിവാനന്ദന്‍ താനൂര്‍, രാജേഷ് മാങ്ങാട്ടിരി, ലത്തീഫ് പൊക്ളാശ്ശേരി, ഭാസ്കരന്‍ എണ്ണാഴിയില്‍, വാസുദേവന്‍ മാക്കത്തേ്, കെ.ബി. പൂക്കോയതങ്ങള്‍, നാദിര്‍ഷാ കടായിക്കല്‍, രാമചന്ദ്രന്‍ കുറ്റിക്കര എന്നിവരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍, ആര്‍.പി.എഫ്, എ.എസ്.ഐ, ആര്‍.പി.എഫ് ഇന്‍റലിജന്‍സ് എ.എസ്.ഐ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.