ഒരു ദിവസത്തെ വേതനം ചികിത്സക്ക് നല്‍കി വൈലത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍

വൈലത്തൂര്‍: ഒരുദിവസത്തെ വേതനം ചികിത്സക്ക് നല്‍കി വൈലത്തൂരിലെ ഓട്ടോ ഡ്രൈവര്‍മാരുടെ മാതൃക. അര്‍ബുദ ബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന നാലര വയസ്സുകാരന്‍ നാഷിദിന്‍െറ ചികിത്സക്കായാണ് ഒരുദിവസത്തെ വരുമാനം വൈലത്തൂരിലെ ഓട്ടോഡ്രൈവര്‍മാര്‍ നല്‍കിയത്. ടൗണിലെ നൂറോളം ഓട്ടോകളാണ് ഞായറാഴ്ചത്തെ വരുമാനം ചികിത്സാസഹായ ഫണ്ടിലേക്ക് മാറ്റിവെച്ചത്. ഇതിനുപുറമെ യാത്രക്കാരിയില്‍നിന്നും നാട്ടുകാരില്‍നിന്നും സഹായം സ്വീകരിച്ച് ഈ കാരുണ്യകൂട്ടായ്മ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഞായറാഴ്ച രാവിലെ ഓട്ടോ ട്രിപ്പ് വിളിച്ച് യാത്ര ചെയ്ത പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്‍റും ചികിത്സ സഹായ സമിതി ചെയര്‍പേഴ്സനുമായ കുണ്ടില്‍ ഹാജറ ആദ്യവിഹിതം നല്‍കി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി കെ.കെ. ഹനീഫ, സിദ്ദീഖ് പുല്ലാട്ട്, എന്‍. അഷ്റഫ്, ഗോപി ചങ്കരത്ത്, കെ.പി.ആര്‍. കുട്ടന്‍, ഒ. അലവി, ഓട്ടോ ഡ്രൈവര്‍മാരായ ചേനാത്ത് സിദ്ദീഖ്, കെ. സദാനന്ദന്‍, ശറഫുദ്ദീന്‍, ചാത്തേരി മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.