തിരൂര്‍: വര്‍ഷങ്ങളോളം തകര്‍ന്നുകിടന്നിരുന്ന ബസ്സ്റ്റാന്‍ഡ് അനവസരത്തില്‍ നവീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിനിടയില്‍ വന്‍ തിരിമറികള്‍ നടന്നതായി എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്റ്റാന്‍ഡില്‍ കച്ചവടക്കാര്‍ക്ക് ഒന്നര അടിയോളം സ്ഥലം കൈയേറാന്‍ അവസരമൊരുക്കി. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് പ്രവൃത്തികള്‍ നടന്നത്. ടെന്‍ഡര്‍ ലേല നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തിന് പരസ്യകുത്തക പത്ത് വര്‍ഷത്തേക്ക് നല്‍കി. ലേല നടപടികളില്ലാതെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ സ്വന്തക്കാര്‍ക്ക് മുറി അനുദിച്ചതായും എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പിമ്പുറത്ത് ശ്രീനിവാസന്‍, പി.പി. ലക്ഷ്മണന്‍, രാജീവ് തലക്കാട്, അഡ്വ. കെ. ഹംസ, അഡ്വ. പി. ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.