പുറത്തൂരില്‍ ഒരുമാസമായി വില്ളേജ് ഓഫിസറില്ല; ജനം വലയുന്നു

പുറത്തൂര്‍: പുറത്തൂരില്‍ ഒരു മാസത്തോളമായി വില്ളേജ് ഓഫിസര്‍ ഇല്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കി. പുറത്തൂര്‍, പുതുപ്പള്ളി അംശങ്ങള്‍ ഉള്‍കൊള്ളുന്ന ഈ വില്ളേജിലാണ് പടിഞ്ഞാറെക്കര ദേശവും ഉള്‍പ്പെടുന്നത്. അതിനാല്‍ ദിവസവും നിരവധിപേരാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നത്. എന്നാല്‍, വില്ളേജ് ഓഫിസര്‍ ഇല്ലാത്തതിനാല്‍ ജോലി മുടക്കി പല ദിവസങ്ങളില്‍ വില്ളേജ് ഓഫിസില്‍ കയറി ഇറങ്ങേണ്ട ഗതിക്കേടിലാണ് നാട്ടുകാര്‍. ഇവിടെ ഉണ്ടായിരുന്ന വില്ളേജ് ഓഫിസര്‍ സ്ഥലംമാറി പോയ ശേഷം പുതിയ ഓഫിസറെ നിയമിച്ചിട്ടില്ല. മംഗലം, തൃപ്രങ്ങോട് വില്ളേജ് ഓഫിസര്‍മാര്‍ക്കാണ് മാറിമാറി ചാര്‍ജ് നല്‍കിവരുന്നത്. അതിനാല്‍ പ്രദേശവാസികള്‍ക്ക് കിട്ടേണ്ട പലവിധ സേവനങ്ങള്‍ക്കും കാലതാമസമുണ്ടാവുന്നു. ചിലഫയലുകള്‍ നേരിട്ട് ഒപ്പുവെക്കാന്‍ വില്ളേജ് ഓഫിസര്‍മാരെ തിരഞ്ഞുനടക്കേണ്ട അവസ്ഥയിലായതിനാല്‍ ഓഫിസില്‍ ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നു. അതിനാല്‍ എത്രയും വേഗം വില്ളേജ് ഓഫിസറെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.