മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി യൂനിയനുകള്‍ സംയുക്തമായി നടത്തിയ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. അന്തര്‍സംസ്ഥാന സര്‍വിസുകളടക്കം കെ.എസ്.ആര്‍.ടി.സി സര്‍വിസുകളൊന്നും ഓടിയില്ല. ദേശീയ പണിമുടക്കായതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ചരക്കുവാഹനങ്ങളുമത്തെിയില്ല. കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. വിമാനത്താവളത്തിലേക്ക് പോയവര്‍ക്കും മടങ്ങിയവര്‍ക്കും തടസ്സങ്ങളൊന്നുമുണ്ടായില്ല. ചിലയിടത്ത് ഓട്ടോകള്‍ അത്യാവശ്യ സര്‍വിസ് നടത്തി. കോടതികള്‍ പ്രവര്‍ത്തിച്ചു. ആശുപത്രികള്‍ പ്രവര്‍ത്തിച്ചെങ്കിലും ഒ.പി വിഭാഗങ്ങള്‍ ഒഴിഞ്ഞുകിടന്നു. കിടപ്പിലായ രോഗികളും ബന്ധുക്കളും വലഞ്ഞു. പണിമുടക്ക് ദിനത്തില്‍ വള്ളിക്കുന്ന് അത്താണിക്കലില്‍ കൂട്ടുകാരോടൊപ്പം പഞ്ചായത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചത് നൊമ്പരമായി. കലക്ടറേറ്റില്‍ ലഭ്യമായ വിവരപ്രകാരം, വിവിധ വകുപ്പുകളിലായി 4602 ജീവനക്കാരില്‍ 1815 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. 1509 പേര്‍ ലീവെടുത്തപ്പോള്‍ 1278 പേരാണ് അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നത്. കലക്ടറേറ്റിലെ 193 പേരില്‍ 47 പേരാണ് ഹാജരായത്. 61 പേര്‍ ലീവെടുത്തു. റവന്യൂവകുപ്പിലെ 1332 ജീവനക്കാരില്‍ 488 പേര്‍ ഹാജരായപ്പോള്‍ 404 പേര്‍ വിട്ടുനിന്നു. ജില്ലാ പൊലീസ് ഓഫിസില്‍ 76ല്‍ 26 പേരാണ് ഹാജരായത്. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 88ല്‍ 24ഉം ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ 86ല്‍ 25ഉം പേരാണ് ഹാജരായത്. ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍ 245 പേരില്‍ 87 പേരാണ് ഹാജരായത്. 81 പേര്‍ വിട്ടുനിന്നപ്പോള്‍ 77 പേര്‍ ലീവെടുത്തു. ജില്ലാ ട്രഷറിയിലെ 250 ജീവനക്കാരില്‍ 90 പേരാണ് ഹാജരായത്. 122 പേര്‍ അകാരണമായി ജോലിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍ 38 പേരാണ് ലീവെടുത്തത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കീഴിലെ 259 പേരില്‍ 80 പേര്‍ ഹാജരായി. 39 പേര്‍ വിട്ടുനില്‍ക്കുകയും 140 പേര്‍ അവധിയെടുക്കുകയും ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരും അധ്യാപകരുമായി ചുരുക്കം പേരാണത്തെിയത്. 24 മണിക്കൂര്‍ പണിമുടക്കിനാണ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തതെങ്കിലും ബുധനാഴ്ച ഉച്ചക്കുശേഷം സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങി. വൈകീട്ടോടെ അവശ്യസാധനങ്ങള്‍ക്കായി കടകളും തുറന്നുപ്രവര്‍ത്തിച്ചു. പണിമുടക്കിന്‍െറ ഭാഗമായി സംയുക്ത സമരസമിതി നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ ധര്‍ണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി പി. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു നേതാവ് വല്ലാഞ്ചിറ മജീദ് അധ്യക്ഷത വഹിച്ചു. ട്രേഡ് യൂനിയന്‍ സമിതി ജില്ലാ കണ്‍വീനര്‍ ജോര്‍ജ് കെ. ആന്‍റണി, എസ്.ടി.യു സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്മത്തുല്ല, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ്, കെ.പി. നാസര്‍ (ഐ.എന്‍.ടി.യു.സി), എ. ഉമ്മര്‍ (യു.ടി.യു.സി), എ. അഹമ്മദ് (എ.ഐ.ബി.ഇ.എ), കൃഷ്ണപ്രദീപ് (എഫ്.എസ്.ഇ.ടി.ഒ), എച്ച്. വിന്‍സന്‍റ് (ജോയന്‍റ് കൗണ്‍സില്‍), എ.കെ. വേലായുധന്‍ (ബെഫി) എന്നിവര്‍ സംസാരിച്ചു. ഇ.എന്‍. ജിതേന്ദ്രന്‍ സ്വാഗതവും എം.എ. റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.