അത്താണിക്കലിലെ പഞ്ചായത്ത് കുളത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് അത്താണിക്കല്‍ വെള്ളേപാടത്ത് ഒരുക്കിയ കുളത്തില്‍ പൊലിഞ്ഞത് ഒന്നരവര്‍ഷത്തിനിടെ രണ്ട് ജീവനുകള്‍. രണ്ടും വിദ്യാര്‍ഥികളാണെന്നതാണ് നാട്ടുകാരെ ദു$ഖത്തിലാഴ്ത്തുന്നത്. ഏറെ വിസ്തൃതിയിലുള്ള കുളമായതിനാല്‍ തന്നെ ഒഴിവു ദിവസങ്ങളിലും മറ്റ് ആഘോഷ വേളകളിലും സമീപ പഞ്ചായത്തുകളില്‍നിന്നുപോലും നിരവധി ആളുകളാണ് നീന്തല്‍ പഠിക്കാനും മറ്റുമായി പഞ്ചായത്ത് കുളത്തില്‍ എത്തുന്നത്. പലരും മണിക്കൂറുകള്‍ കഴിഞ്ഞശേഷമാണ് തിരിച്ചുപോകുന്നത്. അതിരുവിടുമ്പോള്‍ സമീപവാസികള്‍ അപകടാവസ്ഥയെക്കുറിച്ച് പറയാറുണ്ടെങ്കിലും ആരും കാര്യമാക്കാറില്ല. 2014 മാര്‍ച്ച് ആറിന് ഉച്ചക്കുശേഷമാണ് കിഴക്കേമല സ്വദേശി വലിയ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുഹമ്മദ് മിദ്ലാജ് (11) ഇതേ കുളത്തില മുങ്ങിമരിച്ചത്. സ്കൂളിന് വിളിപ്പാടകലെയുള്ള ഈ കുളത്തില്‍ ഇംഗ്ളീഷ് ഫെസ്റ്റ് ആഘോഷത്തിനിടെയാണ് ആരും അറിയാതെ മുന്ന് വിദ്യാര്‍ഥികള്‍ കുളിക്കാനത്തെിയത്. കുളിക്കുന്നതിനിടെ മുങ്ങിത്താന്ന മിദ്ലാജിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മുങ്ങിയെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയുടെ ജീവന്‍ പൊലിഞ്ഞിട്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മിദ്ലാജിന് തൊട്ടുപിന്നാലെയാണിപ്പോള്‍ റിസാനും പഞ്ചായത്ത് കുളം മരണക്കെണിയൊരുക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന നീന്തല്‍ കുളത്തിന് സുരക്ഷാ മുന്‍ കരുതല്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.