തിരുനാവായ എഫ്.സി.ഐ ഗോഡൗണ്‍ : പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു

തിരുനാവായ: ഭൂമി ഏറ്റെടുക്കുന്നതിലെ പ്രതിസന്ധി മൂലം നഷ്ടപ്പെട്ടേക്കുമെന്ന് കരുതിയിരുന്ന തിരുനാവായ എഫ്.സി.ഐ ഗോഡൗണ്‍ ഇവിടത്തെന്നെ സ്ഥാപിക്കുമെന്ന് പ്രതീക്ഷ. തിരുനാവായയില്‍ തണ്ണീര്‍ത്തടം നികത്താതെ തൂണുകള്‍ സ്ഥാപിച്ച് അതില്‍ ഗോഡൗണ്‍ നിര്‍മിക്കണമെന്ന കൃഷി വകുപ്പിന്‍െറ നിര്‍ദേശം പ്രായോഗികമല്ളെന്നും ചെലവേറുന്നതാണെന്നും പറഞ്ഞ് എഫ്.സി.ഐ പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് പാണക്കാട് ‘കെല്ലി’ന്‍െറ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുകൂല മറുപടി കിട്ടാത്തതാണ് ഗോഡൗണ്‍ നിര്‍മാണം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറും ജനപ്രതിനിധികളും പഞ്ചായത്തുകളും മുന്‍കൈയെടുത്താല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ എഫ്.സി.ഐ ഗോഡൗണ്‍ ഇവിടത്തെന്നെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഏറ്റവുമധികം റെയില്‍വേ ഭൂമിയുള്ള തിരുനാവായയില്‍ പുതുതായി തുറന്ന റെയില്‍വേ അണ്‍ലോഡിങ് യാര്‍ഡിനോട് ചേര്‍ന്ന് കിഴക്കു ഭാഗത്തായാണ് ഗോഡൗണ്‍ നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടത്തെിയിരുന്നത്. കേന്ദ്ര മന്ത്രിയും എഫ്.സി.ഐ ഉന്നത അധികൃതരുമൊക്കെ സ്ഥലം സന്ദര്‍ശിച്ച് സംതൃപ്തി അറിയിച്ചതോടെ റവന്യൂ അധികൃതര്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തിരുനാവായ, നടുവട്ടം വില്ളേജുകളിലായി 16 ഏക്കര്‍ ഭൂമിയും സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കി. 35 കോടി രൂപ ചെലവില്‍ 25,000 മെട്രിക് ടണ്‍ ധാന്യം സംഭരിക്കാനുള്ള ഗോഡൗണ്‍ നിര്‍മാണത്തിന് അനുമതി കിട്ടിയതോടെ ഭൂരിഭാഗം ഭൂവുടമകളും ജില്ലാ കലക്ടര്‍ മുമ്പാകെ സമ്മതപത്രവും നല്‍കി. ഈ സമയത്താണ് മഴക്കാലത്ത് മാത്രം വെള്ളം നില്‍ക്കുന്ന വലിയ പറപ്പൂര്‍ കായലിനോടു ചേര്‍ന്ന സ്ഥലം തണ്ണീര്‍ത്തടമാണെന്ന് കൃഷി വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചതോടെയാണ് സ്ഥലം നികത്താതെ തൂണികളില്‍ ഗോഡൗണ്‍ നിര്‍മിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ഇതോടെയാണ് എഫ്.സി.ഐ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഇതിന്‍െറ ഭാഗമായി അങ്ങാടിപ്പുറത്ത് 5000 ടണ്‍ സംഭരണശേഷിയുള്ള പുതിയ ഗോഡൗണിന്‍െറ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. എങ്കിലും ജില്ലയുടെ മൊത്തം ധാന്യ ശേഖരണത്തിനുള്ള ഗോഡൗണാണ് ഇനി യാഥാര്‍ഥ്യമാകേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.