താനൂര്‍ സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ ബ്ളോക്ക് പഞ്ചായത്ത്

താനൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ ബ്ളോക്ക് പഞ്ചായത്തായി താനൂരിനെ തെരഞ്ഞെടുത്തു. പ്രഖ്യാപനം അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വഹിച്ചു. തെരഞ്ഞെടുത്ത 387 കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. അഞ്ചു വര്‍ഷത്തിനിടെ 2054 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ധനസഹായം അനുവദിച്ചതായി എം.എല്‍.എ പറഞ്ഞു. ഒമ്പത് ലക്ഷം രൂപ ചെലവില്‍ ബ്ളോക്ക് പഞ്ചായത്ത് പൂര്‍ണമായി സൗരോര്‍ജവത്കരിക്കുന്നതിന്‍െറ ഉദ്ഘാടനവും കമ്പ്യൂട്ടര്‍, ടൈലറിങ്, എംബ്രോയ്ഡറി പരിശീലനം നേടിയ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സായുധ സേനയിലേക്ക് റിക്രൂട്ട്മെന്‍റ് നേടാന്‍ പ്രത്യേക പരിശീലനം നേടിയ പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുനീറ അടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. സലാം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ നൂഹ് കരിങ്കപ്പാറ, എന്‍. ബാവ, കുണ്ടില്‍ ഹാജറ, പി.പി. ഖദീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെട്ടം ആലിക്കോയ, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, എ.ഡി.സി പ്രീതി മേനോന്‍, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുറഹ്മാന്‍, അംഗങ്ങളായ സൈനബ ചെറിയാപ്പു, ഷരീഫ തൊട്ടിയില്‍, എം. കമ്മുകുട്ടി, വി.സി. കമലം, പി.കെ. ഹൈദ്രോസ് മാസ്റ്റര്‍, പി.പി. ഷംസുദ്ദീന്‍, വി.പി. സുഹ്റ, കെ.പി. രാമന്‍, വി.വി. അബ്ദുല്‍ സലാം, കെ. സൈനബ, ബി.ഡി.ഒ ആയിഷാബി, യു.കെ. പത്മലോചനന്‍, പി.ടി.കെ. കുട്ടി, ടി.പി.എം. അബ്ദുല്‍ കരീം, അഡ്വ. പി.പി. ഹാരിഫ് എന്നിവര്‍ സംസാരിച്ചു. വിരമിച്ച താനൂര്‍ ബി.ഡി.ഒ പി.ഒ. ആയിഷാബിക്ക് താനൂര്‍ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പും നല്‍കി. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പൗരാവലിയുടെ ഉപഹാരം സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.