കൊണ്ടോട്ടി: അനധികൃത മണ്ണെടുപ്പ് തടയാനത്തെിയ പൊലീസും ടിപ്പര്‍ ലോറി ജീവനക്കാരും തമ്മില്‍ വാക്കേറ്റം. ലോഡില്ലാത്ത വാഹനം പിടിച്ചതിന് എസ്.ഐ അടക്കമുള്ളവരെ റോഡില്‍ തടഞ്ഞുവെച്ചു. പൊലീസ് മര്‍ദിച്ചെന്നാരോപിച്ച് നാല് ടിപ്പര്‍ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ ഐക്കരപ്പടിക്കും കുറിയേടത്തിനും ഇടയില്‍ ചൊവ്വാഴ്ച രാവിലെ പത്തിനാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മണ്ണ് ലോഡുമായി റോഡരികില്‍ നിര്‍ത്തിയിട്ട ഒരു ടിപ്പര്‍ ലോറിയും ലോഡില്ലാതെ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട മറ്റൊരു ലോറിയും കൊണ്ടോട്ടി എസ്.ഐ കെ.എം. സന്തോഷിന്‍െറ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ലോഡില്ലാത്ത വാഹനം എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്ന ചോദ്യവുമായി വാഹന ഡ്രൈവര്‍ പൊലീസിന്‍െറ അരികിലത്തെി. വാഹനത്തില്‍ മണ്ണ് കൊണ്ടുപോയതിന്‍െറ അടയാളങ്ങളുണ്ടെന്ന് കാണിച്ച് ഡ്രൈവറോട് പൊലീസ് അസഭ്യം പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതിനിടക്ക് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ഒരുങ്ങി. ലോഡില്ലാത്ത വാഹനം ഫോട്ടോയെടുത്തതിന് ഡ്രൈവര്‍ ശബീറിന്‍െറ മൊബൈല്‍ പിടിച്ചുവാങ്ങാന്‍ എസ്.ഐ ശ്രമിക്കുകയും ചെയ്തുവത്രെ. തുടര്‍ന്നത്തെിയ വാഹന ഉടമ ഫിറോസ്, ലോഡില്ലാത്ത വാഹനം വിട്ടുതരുന്നതുവരെ പൊലീസ് ജീപ്പിന് മുന്നില്‍നിന്ന് മാറില്ളെന്നറിയിച്ചു. ഇതോടെ പൊലീസ് സമ്മര്‍ദത്തിലായി. സ്റ്റേഷനിലേക്ക് കൊണ്ടുപോയ വാഹനം തിരികെ എത്തിച്ചശേഷമാണ് പൊലീസിനെ വിട്ടയച്ചത്. പ്രദേശത്ത് വന്‍ ജനം തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ രണ്ട് വാഹനങ്ങളും വിട്ടുനല്‍കാന്‍ പൊലീസ് 20,000 രൂപ ആവശ്യപ്പെട്ടതായി ടിപ്പര്‍ ജീവനക്കാര്‍ ആരോപിച്ചു. പൊലീസും ടിപ്പര്‍ ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഐക്കരപ്പടി സ്വദേശികളായ കൊളങ്ങോട്ട് സാദിഖലി, പൊറ്റയില്‍ ഫിറോസ്, മഠത്തില്‍ ശബീര്‍, അരൂര്‍ സ്വദേശി ചെറുകുന്നുമ്മല്‍ രാജേന്ദ്രന്‍ എന്നിവരെ ചുങ്കത്തെ റെഡ്ക്രസന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അനധികൃതമായി മണ്ണെടുക്കുന്നു എന്ന വിവരം പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്ല മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തത്തെുകയും മണ്ണുമായി വന്ന ഒരു ലോറിയും മണ്ണ് തട്ടി വീണ്ടും മണ്ണെടുക്കാന്‍ വന്ന മറ്റൊരു ലോറിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരുവാഹനങ്ങളും റോഡരികില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ടിപ്പര്‍ ജീവനക്കാര്‍ സംഘടിച്ച് തടഞ്ഞുവെക്കുകയായിരുന്നു. അസഭ്യം പറഞ്ഞതിനും മര്‍ദിച്ചതിനും കൈക്കൂലി ആവശ്യപ്പെട്ടതിനും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുമെന്ന് വാഹന ഉടമ ഫിറോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു ടിപ്പര്‍ ജീവനക്കാരനെ എസ്.ഐ അടിച്ചതായും ആക്ഷേപമുണ്ട്. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.