Posted On
date_range Updated On
date_range ഇന്നുകഴിഞ്ഞാല്‍ നിശബ്ദം
പെരിന്തല്‍മണ്ണ: നഗരസഭ, ജില്ല-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളില്‍ വോട്ട് ചെയ്യുന്നതിന് വിവിധ ബൂത്തുകളില്‍ ബുധനാഴ്ച എത്തിക്കുന്ന വോട്ടുയന്ത്രങ്ങളുടെ സെറ്റിങ് വേട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടന്നു.
സ്ഥാനാര്‍ഥികളുടെയും അവരുടെ ഏജന്‍റുമാരുടെയും സാന്നിധ്യത്തില്‍ വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് സെറ്റിങ് പൂര്‍ത്തിയാക്കി സീല്‍ ചെയ്തത്. ഇതിനായി യന്ത്രങ്ങള്‍ നേരത്തേ വിതരണകേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു.
പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലെ 295 ബൂത്തുകളിലേക്കുള്ള യന്ത്രങ്ങള്‍ പെരിന്തല്‍മണ്ണ ജി.എച്ച്.എസ്.എസില്‍ വെച്ചാണ് സെറ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ നഗരസഭയിലെ 34 വാര്‍ഡുകളിലേക്കുള്ള വോട്ടുയന്ത്രങ്ങള്‍ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് എച്ച്.എസ്.എസിലാണ് സെറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.