പെരിന്തല്‍മണ്ണ: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്‍െറ ഭാഗമായി (ജി.കെ.എസ്.എഫ്) ‘മാധ്യമ’വും സഫാ ജ്വല്ലറിയും ഡിസംബര്‍ 18 മുതല്‍ 27 വരെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കുന്ന ‘ഡിസംബര്‍ ഫെസ്റ്റി’ന്‍െറ ഒരുക്കങ്ങള്‍ തകൃതിയായി. വിനോദവും വിസ്മയവും പുത്തന്‍ ഷോപ്പിങ് അനുഭവങ്ങളുമായി പത്തുദിവസമാണ് മേള നടക്കുക. ആദ്യദിവസം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം പൂര്‍ണമായും സൗജന്യമാണ്. ഫെസ്റ്റിനുള്ള പ്രധാന പ്രദര്‍ശന ഹാള്‍, സാംസ്കാരിക വിനോദ കലാപ്രകടനങ്ങള്‍ക്കുള്ള വേദി എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സഫാ ജ്വല്ലറിയാണ് ഫെസ്റ്റിന്‍െറ മുഖ്യസ്പോണ്‍സര്‍. ഈസി കുക്കാണ് മറ്റൊരു സ്പോണ്‍സര്‍. ധാത്രി ഡയ്ലി ഹെയര്‍കെയര്‍ കോ-സ്പോണ്‍സറാണ്. നെഹ്റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളഡ്ജ് പാര്‍ട്ണറും, ഫാന്‍റസി പാര്‍ക്ക്, ഹാപ്പി കിഡ് ടിക്കറ്റ് പാര്‍ട്ണറും, മിംസ് കോട്ടക്കല്‍ മെഡിക്കല്‍ പാര്‍ട്ണറും മൗലാന കാറ്ററിങ് കാറ്ററിങ് പാര്‍ട്ണറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.