കാവനൂര്‍: കാവനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റു. ബുധനാഴ്ച രാവിലെ 11ന് പ്രസിഡന്‍റിനേയും ഉച്ചക്ക് ശേഷം രണ്ടിന് വൈസ് പ്രസിഡന്‍റിനേയും തെരഞ്ഞെടുത്തു. വടക്കുംമല 11ാം വാര്‍ഡില്‍ നിന്നുള്ള കെ. വിദ്യാവതിയാണ് പ്രസിഡന്‍റ്. വിദ്യാവതിക്ക് പത്തും യു.ഡി.എഫിലെ റംലക്ക് ഒമ്പതും വോട്ട് ലഭിച്ചു. സി.പി.എമ്മിലെ വിദ്യാവതിയെ തവരാപറമ്പ് വാര്‍ഡംഗം കെ. അഹമ്മദ് ഹാജി നിര്‍ദേശിക്കുകയും അത്താണിക്കല്‍ വാര്‍ഡംഗം പി.ടി. ശിവദാസന്‍ പിന്താങ്ങുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി ചെങ്ങര തടത്തില്‍ വാര്‍ഡംഗം ലീഗിലെ റംല കാഞ്ഞിരപ്പള്ളിയെ കാവനൂര്‍ നോര്‍ത്തിലെ കെ.വി. അബ്ദുല്‍ കരീം നിര്‍ദേശിക്കുകയും ഇരിവേറ്റി ഈസ്റ്റിലെ കടൂരന്‍ മുഹമ്മദ് ശരീഫ് പിന്താങ്ങുകയുമായിരുന്നു. കെ. വിദ്യാവതി ഇക്കൂറി വടക്കും മലയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ഇരിവേറ്റി ബ്രാഞ്ച് കമ്മിറ്റിയംഗം, അയല്‍ക്കൂട്ടം-കുടുംബശ്രീ സെക്രട്ടറി, സാക്ഷരതാ പ്രേരക്, അക്ഷയയുടെ ബ്ളോക്ക് കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തവരാപറമ്പ് വാര്‍ഡംഗം കുളങ്ങര അഹമ്മദ് ഹാജി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളെ വ്യാഴാഴ്ച ഒൗദ്യോഗികമായി പ്രഖ്യാപിക്കും. മറ്റ് സമിതികളില്‍ ഉള്‍പ്പെടാത്തവരെ ധനകാര്യ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.