മഞ്ചേരി: വേനല്‍ തുടങ്ങിയപ്പോഴേക്കും മഞ്ചേരി നഗരസഭയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം തുടങ്ങി. കോഴിക്കാട്ടുകുന്ന്, പയ്യനാട് വില്ളേജില്‍ നെല്ലിക്കുത്ത്, കോഴിക്കോട് റോഡില്‍ പട്ടര്‍കുളം, നറുകര, 28ാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വലയുന്നത്. നഗരസഭയില്‍ ജലസ്രോതസ്സുകള്‍ വിപുലപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും വേണ്ടത്ര ശ്രമങ്ങളില്ല. ജല അതോറിറ്റിയുടെ ശുദ്ധജലപദ്ധതി വഴി ആഴ്ചയില്‍ മൂന്നു ദിവസമാണ് ജലവിതരണം. 11,000 കുടുംബങ്ങളാണ് മഞ്ചേരി നഗരസഭയില്‍ ഇതിനെ ആശ്രയിക്കുന്നത്. വേനലില്‍ ശുദ്ധജലമത്തൊത്ത പ്രദേശങ്ങളില്‍ വാഹനത്തില്‍ വെള്ളം വിതരണം ചെയ്യുന്ന കാര്യത്തിലേ ജനപ്രതിനിധികള്‍ക്കും താല്‍പര്യമുള്ളു. അത്തരം പ്രവര്‍ത്തനത്തിന് വരള്‍ച്ചാ ദുരിതാശ്വാസഫണ്ട് വിനിയോഗിക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളമത്തെുമ്പോള്‍ രണ്ടുദിവസത്തേക്കുള്ളത് ശേഖരിച്ചുവെക്കാന്‍ കഴിയാറില്ല. ഏതാനും മണിക്കൂറുകളാണ് വെള്ളമത്തൊറ്. വേനല്‍ കനക്കുമ്പോള്‍ ജലവിതരണത്തിന്‍െറ സമയവും കുറയും. 30 വര്‍ഷത്തോളം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അരീക്കോട് കിളിക്കല്ലിങ്ങലിലെ പദ്ധതി വഴിയാണ് മഞ്ചേരിയില്‍ അര്‍ബന്‍ ജലവിതരണ പദ്ധതി നടക്കുന്നത്. ഇതിലെ പ്രധാനപൈപ്പുകള്‍ പൊട്ടിപ്പൊളിഞ്ഞതോടെ 14 കോടി രൂപ മുടക്കി രണ്ടു വര്‍ഷം മുമ്പിത് മാറ്റി. ഇപ്പോള്‍ വെള്ളം ചോര്‍ന്നുപോകുന്നില്ല. അതേസമയം, മഞ്ചേരി ചെരണിയിലെ സംഭരണടാങ്കില്‍ നിന്ന് 11,000 കുടുംബങ്ങള്‍ക്കുള്ള വെള്ളം വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്. ഇത് പരിഹരിക്കാന്‍ നഗരസഭയില്‍ മാലാംകുളം, കാഞ്ഞിരാട്ടുകുന്ന്, യൂനിറ്റി കോളജ് പരിസരം, എന്‍.എസ്.എസ് കോളജ്കുന്ന് എന്നിവിടങ്ങളില്‍ സംഭരണടാങ്ക് സ്ഥാപിച്ച് മുഴുവന്‍ പ്രദേശങ്ങളിലും വെള്ളമത്തെിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി ലഭ്യമാക്കാനായില്ല. ഉയര്‍ന്ന പ്രദേശങ്ങളിലെ ജലക്ഷാമത്തിന് എന്ന് പരിഹാരമുണ്ടാവുമെന്ന് നഗരസഭക്ക് ഇപ്പോഴും ധാരണയുമില്ല. 82 കോടി രൂപയുടെ പദ്ധതിയാണ് അന്ന് തയാറാക്കി നല്‍കിയത്. ചെറുകിട-ഇടത്തരം നഗരവികസനം (യു.ഐ.ഡി.എസ്.എസ്.എം.ടി) പദ്ധതിയിലാണ് സമര്‍പ്പിച്ചത്. സമയബന്ധിതമായി ഇത് സമര്‍പ്പിച്ച ജില്ലയിലെ ചില നഗരസഭകള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും മഞ്ചേരിയെ തഴഞ്ഞു. നഗരസഭ നേരത്തെ നിര്‍മിച്ച് ഗുണഭോക്താക്കളെ ഏല്‍പിച്ച ചെറുകിട ജലവിതരണ പദ്ധതികള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലും ജലസ്രോതസ്സ് വിപുലപ്പെടുത്താത്തതിനാലും വേനലില്‍ വേണ്ടത്ര ഉപകാരപ്പെടാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.