മലപ്പുറം: നിര്‍ദിഷ്ട കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ 2016 ജനുവരി രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. നിലവിലെ സബ് ഡിപ്പോ പ്രവര്‍ത്തിക്കുന്ന കുന്നുമ്മലിലെ 2.34 ഏക്കര്‍ സ്ഥലത്ത് പണിയാന്‍ ഏഴ് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ടെര്‍മിനല്‍ ഏറെ വൈകിയാണ് നിര്‍മാണം ആരംഭിക്കുന്നത്. ഇതിന്‍െറ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള ഡിപ്പോയുടെ സ്ഥാനത്ത് 11 നില ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കാന്‍ നാല് വര്‍ഷം മുമ്പ് പ്ളാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനായിരുന്നു (കെ.ടി.ഡി.എഫ്.സി) നിര്‍മാണച്ചുമതല. ഇവര്‍ ഒഴിഞ്ഞതിനത്തെുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തന്നെ ഏറ്റെടുത്തു. പ്ളാനുകള്‍ പലതവണ തിരുത്തി ഒടുവില്‍ ആറ് നിലയിലത്തെിയിട്ടുണ്ട്. ഇതില്‍ രണ്ട് നിലയാണ് ആദ്യം നിര്‍മിക്കുന്നത്. മൊത്തം നിര്‍മാണച്ചെലവ് 18 കോടി രൂപ കണക്കാക്കുന്നു. പ്രാഥമിക ഘട്ടത്തിലെ രണ്ട് നില പൂര്‍ത്തിയാക്കാന്‍ എട്ട് കോടിയോളം വേണ്ടി വരും. നിലവിലെ ഓഫിസുകള്‍ കോമ്പൗണ്ടിലെ വിവിധ കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ച് 20,000 ക്യുബിക് ടണ്‍ മണ്ണ് നീക്കം ചെയ്യല്‍ അടക്കമുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഷോപ്പിങ് കോംപ്ളക്സിന്‍െറ കവാടം വടക്കുഭാഗത്തായിരിക്കും. മഞ്ചേരി ആസ്ഥാനമായ ഏറനാട് കണ്‍സല്‍ട്ടന്‍സിയെയാണ് നിര്‍മാണം ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതി അവലോകനം ചെയ്യുന്നതിന് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ചേംബറില്‍ യോഗം ചേര്‍ന്നതായും എല്ലാ സാങ്കേതിക നടപടികളും പൂര്‍ത്തിയായതായും പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.