കുടുംബശ്രീ മാസച്ചന്ത ഒഴിപ്പിക്കാന്‍ ശ്രമം

മലപ്പുറം: സിവില്‍സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസ്സത്തിന് കാരണമാകുന്നുവെന്ന പേരില്‍ കുടുംബശ്രീ മാസച്ചന്ത ഒഴിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഏറനാട് തഹസില്‍ദാര്‍ കെ.സി. മോഹനന്‍, മലപ്പുറം ട്രാഫിക് എസ്.ഐ എ.പി. ശശികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മാസച്ചന്ത ഒഴിപ്പിക്കാനത്തെിയത്. എന്നാല്‍, ഭക്ഷണവസ്തുക്കളും പച്ചക്കറികളുമായി പെട്ടെന്ന് ഒഴിഞ്ഞുപോകുന്നത് ബുദ്ധിമുട്ടാണെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടി. ഇതേതുടര്‍ന്ന്, നഗരസഭാ അധികൃതരും കുടുംബശ്രീ ഉദ്യോഗസ്ഥരും സ്ഥലത്തത്തെി ചര്‍ച്ച നടത്തി. രണ്ടുദിവസത്തിനകം മാസച്ചന്ത സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചു. സിവില്‍സ്റ്റേഷന് മുന്‍വശത്ത് കച്ചവടം അനുവദിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ മാസച്ചന്ത ഡി.ടി.പി.സി ഓഫിസിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാനും തീരുമാനമായി. എല്ലാ മാസവും ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നടക്കുന്ന കുടുംബശ്രീ ചന്ത നേരത്തെ സിവില്‍സ്റ്റേഷന്‍ വളപ്പിലായിരുന്നു. സിവില്‍സ്റ്റേഷന്‍ സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി ഇവിടെ നിന്നും മാറ്റിയ ചന്ത പിന്നീട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. മാസച്ചന്ത നടത്താന്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.