മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂള്‍: വിദ്യാഭ്യാസ മന്ത്രി അറിയുമോ ഈ സര്‍ക്കാര്‍ സ്കൂളിന്‍െറ പരാധീനത

മലപ്പുറം: പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലെ പരാധീനതകള്‍ക്ക് പരിഹാരമാവണമെന്ന ആവശ്യവുമായി രക്ഷാകര്‍തൃസമിതി രംഗത്ത്. സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുമ്പോള്‍ സ്വകാര്യ സ്കൂളുകളില്‍നിന്നുപോലും വിദ്യാര്‍ഥികള്‍ അന്വേഷിച്ചത്തെുന്ന ഒരു സര്‍ക്കാര്‍ സ്കൂളിന്‍െറ മികവിനെ അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്കൂളില്‍ അധ്യാപകരുടേതടക്കം 25 ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികളുടെ പഠനം സുഗമമാവൂ എന്നതാണ് സ്ഥിതി. സ്കൂളിന്‍െറ മികവ് പരിഗണിച്ച് ഓരോ വര്‍ഷവും കുട്ടികള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാറിനാവുന്നില്ല. നിലവില്‍ പി.ടി.എ സ്വന്തം ചെലവില്‍ 14 അധ്യാപകരെ നിയോഗിച്ചാണ് കുട്ടികളുടെ പഠനം നടത്തിവരുന്നത്. ഇവര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ലക്ഷത്തോളം രൂപ ചെലവുവരും. ഫലത്തില്‍ സ്കൂളിലെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പി.ടി.എ ഫണ്ട് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂളില്‍ 1919 കുട്ടികളാണുള്ളത്. 1$45 എന്ന തോതില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 45 അധ്യാപകര്‍ ആവശ്യമുള്ളിടത്ത് 26 പേരാണുള്ളത്. യു.പി വിഭാഗത്തിലാവട്ടെ 610 വിദ്യാര്‍ഥികളും പഠിക്കുന്നു. 19 അധ്യാപകര്‍ വേണ്ടിടത്ത് 11 പേരാണുള്ളത്. 2014-15ലെ തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളില്‍ യു.പി.എസ്.എ -നാല്, എച്ച്.എസ്.എ (പി.എസ്)-രണ്ട്, എച്ച്.എസ്.എ (എന്‍.എസ്)- രണ്ട്, എച്ച്.എസ്.എ (കണക്ക്)- മൂന്ന്, എച്ച്.എസ്.എ (എസ്.എസ്)- രണ്ട്, എച്ച്.എസ്.എ (ഇംഗ്ളീഷ്)-നാല്, എച്ച്.എസ്.എ (അറബിക്)- ഒന്ന്, എച്ച്.എസ്.എ (മലയാളം)- രണ്ട്, എച്ച്.എസ്.എ (ഹിന്ദി)- രണ്ട്, പി.ഇ.ടി (യു.പി)- ഒന്ന്, ക്ളര്‍ക്ക്- ഒന്ന്, എഫ്.ടി.എം-ഒന്ന് എന്നിങ്ങനെ അധിക ഡിവിഷനുകള്‍ അനുവദിക്കാമെന്ന് കാണിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍നിന്ന് വിദ്യാഭ്യാസ വകുപ്പിന് കത്തുനല്‍കിയിരുന്നു. അധികമുള്ള അധ്യാപകരെ പുനര്‍വിന്യസിച്ചുകൊണ്ടും ബാക്കിയുള്ളവ പി.എസ്.സി വഴിയും നികത്താനാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജില്ലയില്‍ 94 അധ്യാപകര്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. വര്‍ക്കിങ് അറേഞ്ച്മെന്‍റ് പ്രകാരം, ജില്ലയില്‍ അധികമുള്ള അധ്യാപകരെ ഈ ഒഴിവിലേക്ക് നിയമിക്കുന്നതില്‍ ചില അധ്യാപക സംഘടനകളുടെ എതിര്‍പ്പ് തടസ്സമാവുകയായിരുന്നെന്നാണ് വിവരം. മികച്ച വിജയശതമാനമുള്ള സ്കൂളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനവും ഹയര്‍സെക്കന്‍ഡറിക്ക് 99 ശതമാനവുമായിരുന്നു വിജയം. കഴിഞ്ഞ വര്‍ഷം കേരള മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹിബ ഈ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ദിവസ വേതനാടിസ്ഥാനത്തിലോ വര്‍ക്കിങ് അറേഞ്ച്മെന്‍റിലോ സ്കൂളിലേക്ക് ആവശ്യമായ അധ്യാപകരെ നിയമിക്കണമെന്നാണ് ആവശ്യം. ഒരു മാസത്തിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്നും പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് ഷംസു പുന്നക്കല്‍, വൈസ് പ്രസിഡന്‍റ് എം. ബാബു, രാജന്‍ പരുത്തിപ്പറ്റ, വിജയന്‍ പുത്തില്ലന്‍, ഹുസൈന്‍ പുല്ലഞ്ചേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.