കൊളത്തൂര്‍: കൃഷിവകുപ്പിന്‍െറ 2014-15 വര്‍ഷത്തെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം സംസ്ഥാനത്തെ എറ്റവും മികച്ച രണ്ടാമത്തെ ക്ളസ്റ്ററിനുള്ള അവാര്‍ഡ് കുറുവ കൃഷിഭവന് കീഴിലെ കരിഞ്ചാപ്പാടി എ-ഗ്രേഡ് പച്ചക്കറി ക്ളസ്റ്ററിന് ലഭിച്ചു. വിത്തുമുതല്‍ വിപണനം വരെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ 25 പേരടങ്ങുന്ന കര്‍ഷക കൂട്ടായ്മയിലൂടെ വിജയകരമായി നടപ്പാക്കിയാണ് കരിഞ്ചാപ്പാടി നേട്ടം കൊയ്തത്. കഴിഞ്ഞ വേനല്‍ക്കാലത്ത് കരിഞ്ചാപ്പാടി പാടശേഖരത്തിലെ 50 ഏക്കര്‍ സ്ഥലത്ത് വെള്ളരി, മത്തന്‍, ചിരങ്ങ, വെണ്ട, പയര്‍, കുമ്പളം, ചീര, കക്കരി, തണ്ണിമത്തന്‍ എന്നിവ കൃഷി ചെയ്ത് 250 ടണ്‍ വിളവ് ലഭിച്ചിരുന്നു. കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷിരീതികളാണ് നടപ്പാക്കിയത്. പ്രോ-ട്രേ തൈ ഉല്‍പാദനം, ഹൈബ്രിഡ് ഇനങ്ങളുടെ വ്യാപനം, പ്ളാസ്റ്റിക് പുതയിടല്‍, വളമിശ്രിത കണിക ജലസേചനം തുടങ്ങിയ കൃഷിരീതികള്‍ പരീക്ഷിച്ചു. സുരക്ഷിത പച്ചക്കറി കൃഷിക്ക് പ്രാമുഖ്യം നല്‍കി ബോധവത്കരണ ക്ളാസുകളും പരിശീലന പരിപാടികളും നടപ്പാക്കി. ക്ളസ്റ്ററിന്‍െറ ഭാഗമായി കുറുവ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഗ്രോബാഗ്, പ്രോ-ട്രേ പച്ചക്കറി തൈകള്‍, കറിവേപ്പ്, മുരിങ്ങ തൈകള്‍ എന്നിവ വിതരണം ചെയ്തു. ക്ളസ്റ്ററിനാവശ്യമായ ജൈവവളം ഉല്‍പാദിപ്പിക്കാനായി മണ്ണിര കമ്പോസ്റ്റ് യൂനിറ്റ് തുടങ്ങി. ജൈവകീടരോഗ നിയന്ത്രണ മാര്‍ഗങ്ങളായ മിത്രകുമിള്‍, മിത്രബാക്ടീരിയ, ഫിറമോണ്‍ കെണി എന്നിവയുടെ ഉപയോഗം കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനും വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിനും ക്ളസ്റ്ററിന് സാധിച്ചു. എ-ഗ്രേഡ് പച്ചക്കറി ക്ളസ്റ്ററിന്‍െറ ഭാഗമായി ആരംഭിച്ച കാര്‍ഷിക സംഭരണ വിപണന കേന്ദ്രം മുഖേന ഇടനിലക്കാരെ ഒഴിവാക്കി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പച്ചക്കറി കയറ്റി അയക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാന്‍ സാധിച്ചതും ഈ പദ്ധതിയുടെ വിജയമാണ്. കുറുവ കൃഷി ഒഫിസര്‍ സമീറ കറുമണ്ണില്‍, കൃഷി അസിസ്റ്റന്‍റുമാരായ ശശികുമാര്‍, ആര്‍. പ്രീത, എ. അനിഷ്, പി. കൃഷ്ണന്‍ എന്നിവരുടെ മാര്‍ഗ നിര്‍ദേശങ്ങളും ക്ളസ്റ്റര്‍ കണ്‍വീനര്‍ കരുവള്ളി അമീര്‍ ബാബുവിന്‍െറ നേതൃപാടവവുമാണ് കരിഞ്ചാപ്പാടിക്ക് സംസ്ഥാന തലത്തില്‍ അംഗീകാരത്തിന് അര്‍ഹമാക്കിയത്. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ ക്ളസ്റ്റര്‍ കണ്‍വീനര്‍ കരുവള്ളി അമീര്‍ ബാബുവിന് ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.