വിദ്യാര്‍ഥിയുടെ നിരാഹാര സമരം ഫലം കണ്ടു; പൊന്മുണ്ടം സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കും

വൈലത്തൂര്‍: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയുടെ നിരാഹാര സമരത്തിന് ഫലം കണ്ടു. അധ്യാപക ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ നടപടിയായി. ബുധനാഴ്ചയാണ് ഇന്‍റര്‍വ്യൂ. സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി കെ. സനല്‍ സ്കൂള്‍ മുറ്റത്ത് നിരാഹാരം നടത്തിയത്. ആവശ്യം നേടിയെടുക്കാതെ നിരാഹാരത്തില്‍നിന്ന് പിന്തിരിയില്ളെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ അധികൃതര്‍ കീഴടങ്ങുകയായിരുന്നു. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ ആശുപത്രിയിലത്തെി ഓണം കഴിഞ്ഞ് സ്കൂള്‍ തുറക്കുമ്പോള്‍ അധ്യാപകരുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നിരാഹാരം പിന്‍വലിച്ചത്. വിദ്യാര്‍ഥിയുടെ സമരത്തിന് പിന്തുണയുമായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് റോഡ് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്സ്, കെമിസ്ട്രി, ബയോളജി ഹൈസ്കൂള്‍ വിഭാഗം മാത്സ് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. രാവിലെ 11നാണ് അഭിമുഖം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.