മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് സമര്‍പ്പണം നാളെ

തിരൂര്‍: ആധുനിക രീതിയില്‍ നവീകരിച്ച തിരൂര്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭാ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയാകും. 1.28 കോടി രൂപ ചെലവിലാണ് സ്റ്റാന്‍ഡ് നവീകരിച്ചത്. മൂന്ന് മാസമായിരുന്നു നിര്‍മാണ കാലാവധി. ഇതിന് മുമ്പേ പൂര്‍ത്തിയാക്കിയാണ് പദ്ധതി സമര്‍പ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദു, അനിത കല്ളേരി, കെ.കെ. അബ്ദുല്‍ സലാം മാസ്റ്റര്‍, പി.ഐ. റൈഹാനത്ത്, ഡോ. കുഞ്ഞീര്യം എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.