മങ്കട താലൂക്കാശുപത്രിയോടുള്ള അവഗണന : രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിന്

മങ്കട: താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയിട്ട് ഒരു വര്‍ഷം തികയുമ്പോഴും ആവശ്യമായ ഡോക്ടര്‍മാരില്ലാതെ പ്രയാസപ്പെടുന്ന മങ്കട ആശുപത്രിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടിക സംഘടനകള്‍ രംഗത്തത്തെി. താലൂക്കാശുപത്രിയായി ഉയര്‍ത്തിയിട്ടും രണ്ട് ഡോക്ടര്‍മാരുമായി അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ നടത്താന്‍ സി.പി.എം മേഖല സമ്മേളനത്തില്‍ തീരുമാനമായി. ഇതോടനുബന്ധിച്ച് മങ്കട താഴെ അങ്ങാടിയില്‍ സി.പി.എം ബുധനാഴ്ച വൈകീട്ട് നാലിന് സായാഹ്ന ധര്‍ണ സംഘടിപ്പിക്കും. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് ആശുപത്രിയോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ളെന്നും പ്രശ്നം പരിഹരിക്കണമെന്നും തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്‍റ് എം.കെ. ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സി.പി.ഐ മങ്കട ലോക്കല്‍സെക്രട്ടറി പി.ടി. ശറഫുദ്ദീന്‍, പി. ജംഷീര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.