കാളികാവ്: കല്ലാമൂല വള്ളിപ്പൂളയിലെ ഏതാനും കുടുംബങ്ങള്‍ വീണ്ടും കുടിയിറക്ക് ഭീഷണിയില്‍. വള്ളിപ്പൂള-ചിങ്കക്കല്ല് റോഡിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി അധിവസിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് കുടിയിറക്ക് ഭീഷണി. ഇവിടെ ഈ കുടുംബങ്ങളുടെ താമസം 1977ന് ശേഷമാണെന്നും 11 കുടുംബങ്ങളുടേയും താമസം കൈയേറ്റമാണെന്നും സൂചിപ്പിച്ച് വനം വകുപ്പിന്‍െറ പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അറിയിപ്പ് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പൈനാട്ടില്‍ അഷ്റഫിന് കഴിഞ്ഞ ദിവസം ലഭിച്ചു. അതേസമയം 2000 വരെ നികുതിയടച്ച് പോന്നതും നിരവധി തവണ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഭൂമിയിലെ താമസമാണ് ഇപ്പോള്‍ കൈയേറ്റമായി വനം അധികൃതര്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇവിടുത്തെ കുടംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ പ്രദേശത്തെ ജനപ്രതിനിധികളടക്കം കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഉന്നത വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തിയിരുന്നു. 40 വര്‍ഷം മുമ്പ് തന്നെ ഇവിടെ ജനവാസവും കൃഷിയും ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് കൃഷി വകുപ്പ് നല്‍കിയത്. എന്നാല്‍, അതൊന്നും പരിഗണിക്കാതെയാണ് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇതിനടുത്ത് തന്നെ ഉള്‍വനത്തില്‍ പച്ചയായി നടക്കുന്ന കൈയേറ്റങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും വന്‍കിടക്കാരുടെ കൈയേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ നിലപാടെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.