എടരിക്കോട് ടെക്സ്റ്റൈല്‍സ്: യൂനിയനുകള്‍ പ്രക്ഷോഭത്തിലേക്ക്

കോട്ടക്കല്‍: പരുത്തി ഇല്ലാതെ പ്രവര്‍ത്തനം സ്തംഭിച്ചിട്ടും എടരിക്കോട് ടെക്സ്റ്റൈയില്‍സ് അധികൃതരോ കോര്‍പറേഷന്‍ എം.ഡിയോ തിരിഞ്ഞുനോക്കുന്നില്ളെന്ന് ആരോപിച്ച് തൊഴിലാളി യൂനിയനുകള്‍ പ്രക്ഷോഭത്തിലേക്ക്. മില്ലിനെ മന$പൂര്‍വം നഷ്ടത്തിലാക്കാന്‍ മാനോജ്മെന്‍റും കെ.എസ്.ടി.സി എം.ഡിയും ശ്രമിക്കുന്നതായും ഭാരവാഹികള്‍ ആരോപിച്ചു. മില്ലില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7.28 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ സ്പിന്നിങ് മില്‍ എന്ന സ്ഥാപനം മാറ്റി വേറൊരു സ്ഥാപനം വ്യവസായ വകുപ്പിന് കീഴിലോ മറ്റ് സര്‍ക്കാര്‍ വകുപ്പിന് കീഴിലോ ആരംഭിക്കണമെന്ന് യൂനിയനുകള്‍ വ്യവസായ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ല. കെ.എസ്.ടി.സി ഹെഡ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുവാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു. സിദ്ദീഖ് താനൂര്‍ അധ്യക്ഷത വഹിച്ചു. കെ.യു. മുഹമ്മദ് ഇക്ബാല്‍, സിദ്ദീഖ് പൊട്ടിപ്പാറ, പി.വി. ജയരാജന്‍, എന്‍.എം. സുല്‍ഫിക്കര്‍, പി. മൂസക്കുട്ടി, വി. രവീന്ദ്രനാഥ്, കെ. സിദ്ധാര്‍ഥന്‍, കെ. മൊയ്തീന്‍കുട്ടി, പി.പി. അജിത്, പി. ശ്രീധരന്‍, കെ.പി. രാമദാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.