കൊണ്ടോട്ടി: നാട്ടുകാരും പഞ്ചായത്തും ഉറച്ച നിലപാടെടുത്തതോടെ വയലില്‍ തട്ടിയ കക്കൂസ് മാലിന്യം തിരിച്ചെടുത്തു. കൊണ്ടോട്ടി തുറക്കലില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡില്‍ എല്‍.പി സ്കൂളിന് സമീപത്താണ് കഴിഞ്ഞദിവസം കക്കൂസ് മാലിന്യം തള്ളിയിരുന്നത്. മാലിന്യം തള്ളിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മൂന്നുപേരെ പൊലീസിലേല്‍പ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും മാലിന്യം തിരിച്ചുകൊണ്ടുപോവാതെ ലോറി വിട്ടുതരില്ളെന്ന് നാട്ടുകാര്‍ ഉറച്ച നിലപാടെടുത്തു. ആരോഗ്യ വിഭാഗം കൊണ്ടോട്ടി പഞ്ചായത്തിനോട് മാലിന്യം മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്തതോടെ മാലിന്യം തള്ളിയവര്‍ സമ്മര്‍ദത്തിലായി. തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇതരസംസ്ഥാന തൊഴിലാളികളെയത്തെിച്ച് ലോറിയുടമ മാലിന്യം തിരിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ചയിലെ കനത്ത മഴയെ തുടര്‍ന്ന് പകുതിയോളം മാലിന്യം തിരിച്ചു വാരാനാവാത്ത രീതിയില്‍ വ്യാപിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചിട്ടും കേസെടുക്കാത്തതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.